ഉണ്ണിയേട്ടനും ഒരെണ്ണം ബുക്ക് ചെയ്തിട്ടുണ്ട് മക്കളെ;ഉണ്ണി മുകുന്ദൻ കൊച്ചി ഷോറൂമിൽ എത്തിയപ്പോൾ വീഡിയോ കാണാം

0
987

മഹീന്ദ്രാ ഗ്രൂപ്പ് ജാവയെ ഏറ്റെടുത്ത നിമിഷം മുതൽ ഇന്റർനെറ്റിൽ ജന്മമെടുത്ത ഒരു കരക്കമ്പിയാണ് മോജോയുടെ എഞ്ചിനാണ് ജാവാ ബൈക്കുകളിൽ വരുന്നതെന്ന്. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ക്‌ളാസ്സിക് ലെജൻഡ്‌സിന്റെ സിഇഓ ആയ ആശിഷ് ജോഷിയോടു തന്നെ ചോദിക്കാം. ഏത് എഞ്ചിനാണ് ജാവാ ബൈക്കുകളിൽ ഉപയോഗിച്ചിരിക്കുന്നത്?

297 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിൻഡർ എഞ്ചിനാണ് പുതിയ ജാവായിലുള്ളത്. ഇത് മോജോയുടെ അതേ എഞ്ചിനാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഈ എഞ്ചിൻ വികസിപ്പിച്ചെടുക്കാൻ മോജോയുടെ എഞ്ചിനെ ഒരു പ്‌ളാറ്റ്‌ഫോമായി ഉപയോഗിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.   തീർച്ചയായും മോജോയുടെ എഞ്ചിനെക്കാളും വളരെ മെച്ചപ്പെട്ട ഒരു മോട്ടോർ ആണ് ജാവയിലുള്ളത്. 27 ബിഎച്പിയാണ് ഇതിന്റെ കരുത്ത്. ടോർക്ക് 28 ന്യൂട്ടൺ മീറ്ററും. കോൺസ്റ്റന്റ് മെഷ് 6 സ്പീഡ് ട്രാൻസ്മിഷനാണുള്ളത്.

ജാവാ
പഴയ ജാവാ ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന അതേ രൂപം. ഫ്രണ്ട് ഫെൻഡർ മുതൽ ഹെഡ്‌ലാമ്പ് ഹൗസിങ്ങുമൊക്കെ 1950കളിലെ ഡിസൈൻ ലാങ്ങ്വേജ് അതേപടി അനുകരിച്ചിരിക്കുന്നു. ക്രോമിയം പൂശിയ ടാങ്കും ഇരട്ട എക്‌സോസ്റ്റുകളും പഴയ ശൈലിയിലെ ടൂൾ ബോക്‌സുമൊക്കെച്ചേർന്ന് ആകെയൊരു വിന്റേജ്ജ് ലുക്കിലാണ് ജാവയുടെ രണ്ടാം വരവ്. ജാവാ റെഡ്, ഗ്രേ, ബ്‌ളാക്ക് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ ലഭ്യമാണ്.
വില 1,64,000 രൂപ.

ജാവാ 42
ജാവയെക്കാൾ അല്പം വിലകുറച്ച് അതേ പ്‌ളാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഒരു മോഡലാണ് 42. ക്രോം പാർട്ട്‌സ് കുറച്ചുകൊണ്ട് ബ്രിട്ടീഷ് ബൈക്കുകളോട് സാമ്യം പുലർത്തുന്ന ചില ഘടകങ്ങളും 42ന്റെ ഡിസൈനിൽ കടന്നുവന്നിട്ടുണ്ട്. ഓഫ്‌സെറ്റ് സിംഗിൾ പോഡ് ഇൻസ്ട്രമെന്റേഷൻ പോലെ ജാവയിൽ ഇതിനു മുമ്പു വന്നിട്ടില്ലാത്ത ചില പരീക്ഷണങ്ങളും കാണാം. ആറു നിറങ്ങളിൽ ലഭ്യമാണ്. വില: 1,55,000 രൂപ.

പെരാക്
പഴയ കാലത്തെ ജാവാ പെരാക് ഒരു റിജിഡ് ഫ്രെയിം മോട്ടോർസൈക്കിളാണെങ്കിൽ ഇപ്പോൾ വന്നിരിക്കുന്നത് ജാവാ പ്‌ളാറ്റ്‌ഫോമിലുള്ള ഒരു ബോബർ ആണ്. 334 സിസിയാണ് എഞ്ചിൻ ശേഷി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. വില: 1,89,000 രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here