തിരിച്ചടിച്ച് ഇന്ത്യ; പാക് അധീന കാശ്മീരിലെ ജയ്ഷേ മുഹമ്മദ് ക്യാമ്പ് വ്യോമസേന തകർത്തു ( വീഡിയോ )

0
623

പുൽവാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക് അതിര്‍ത്തി കടന്ന് തിരിച്ചടിച്ച് ഇന്ത്യ. ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് പാകിസ്ഥാനിലെ ബലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ വ്യേമാക്രമണം നടത്തിയതായി വാര്‍ത്താ ഏജൻസിയായ എഎൻഐ വ്യക്തമാക്കുന്നത്. അക്രമം നടത്താൻ ആളുകൾക്ക് ട്രെയിനിങ് കൊടുക്കുന്ന ക്യാമ്പുകളാണ് ഇന്ത്യ ആക്രമിച്ചത്.

വ്യോമസേനയുടെ 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. നിയന്ത്രണ രേഖ കടന്ന് 1,000 കിലോഗ്രാം ബോംബുകൾ വര്‍ഷിച്ചുവെന്നും മൂന്ന് ആൽഫാ കൺട്രോൾ റൂമുകൾ തകർത്തുവെന്നും വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.അതേസമയം ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങള്‍ അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇന്ത്യൻ

വ്യോമസേന അതിർത്തി ലംഘിച്ചെന്ന് വ്യക്തമാക്കി പാക് സേനാ വക്താവ് ആസിഫ് ഗഫൂര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇരുപത്തി ഒന്ന് മിനുട്ട് നീണ്ടു നിന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ ഇങ്ങനെ: 3.40 നും 3.53നും ഇടയില്‍ ബാലകോട്ട് തീവ്രവാദ കേന്ദ്രം തകര്‍ത്തു. മുസ്സാഫര്‍ബാദില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് ബാലാകോട്ട്. 3.40 നും 3.55 നും ഇടയില്‍ മുസ്സാഫര്‍ബാദ് തീവ്രവാദിളുടെ ക്യാമ്പ് തകര്‍ത്തു. 3.50നും 4.05നും ഇടയില്‍ ചാക്കോത്തിയിലെ തീവ്രവാദിളുടെ ലോഞ്ച് പാഡ് തകര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here