പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ സ്വീകരിക്കുന്നതിനായി മാതാപിതാക്കൾ വാഗാ അതിർത്തിയിലേക്ക് യാത്രതിരിച്ചു. അഭിന്ദനന്റെ അച്ഛൻ എസ്. വർദ്ധമാനും അമ്മ ഡോ. ശോഭയുമാണ് മകൻ തിരിച്ചെത്തുമ്പോൾ വരവേൽക്കാനായി പുറപ്പെട്ടത്. അവിടെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം അവർ മകനെ സ്വീകരിക്കും
പാക്കിസ്ഥാന്റെ പിടിയിൽ അകപ്പെട്ട അഭിനന്ദൻ വർദ്ധമാനെ നാളെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിരുന്നത്.മാതാപിതാക്കളെ ആശ്വാസിപ്പിക്കാനായി അഭിനന്ദിന്റെ വീട്ടിലെത്തിയ മുൻ കേന്ദ്രമന്ത്രി മന്ത്രി ടി.ആർ. ബാലുവിനോട് പിതാവ് വർദ്ധമാനും മാതാവ് ശോഭയും പറഞ്ഞത് നിങ്ങൾ പേടിക്കാതിരിക്കു അവൻ തിരിച്ചെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നായിരുന്നു.
വാഗ അതിർത്തിയിലെ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് റദ്ദാക്കി. വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്‍റെ കൈമാറ്റത്തെ തുടര്‍ന്നായിരുന്നു ചടങ്ങ് റദ്ദാക്കാനുള്ള തീരുമാനം ഇന്ത്യ എടുത്തത്. ലാഹോറിലെത്തിച്ച അഭിനന്ദനെ വൈകുന്നേരത്തോടെ വാഗാ അതിര്‍ത്തിയിലെത്തിച്ചു. മൂന്ന് ദിവസം പാക് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന് അറിയിച്ച പാകിസ്ഥാൻ പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു. റെഡ് ക്രോസ് ആയിരിക്കും അഭിനന്ദനെ സ്വീകരിക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അതിന് വിരുദ്ധമായി പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടായിരിക്കും അഭിനന്ദനെ കൈമാറുക എന്നാണ് അറിയുന്നത്