ക്രിക്കറ്റ് താരങ്ങളുടെയും സിനിമ താരങ്ങളുടെയും പ്രധാന ഹോബിയാണ് വാഹനങ്ങൾ വാങ്ങി കൂട്ടുന്നത്. ഏതു പുതിയ വാഹനം നിരത്തിലിറങ്ങിയാലും അത് സ്വന്തമാക്കാൻ ഇവർ ശ്രമിക്കാറുണ്ട് .
അത്തരത്തിൽ വാഹ കമ്പം കൊണ്ട് താരമായ ആളാണ് വിരാട് കോഹ്ലി. വിരാട് കോഹ്‌ലിയുടെ ഗാരേജിൽ ഉള്ള കാര് ശേഖരം കണ്ടു കണ്ണ് തള്ളിയവരാണ് ഏറിയ പങ്കും.തന്റെ ഗ്യാരേജിലെ കാര്‍ ശേഖരം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ലോകത്തിന് മുന്നില്‍ പങ്ക് വച്ചിട്ടണ്ട് കോഹ്‌ലി. ഔഡി കാര്‍ കമ്പനിയുടെ അംബാസഡര്‍ ആയതുകൊണ്ട് തന്നെ കോഹ്‌ലിയുടെ കാര്‍ ശേഖരത്തിലേറെയും കാണാനാവുക ഔഡിയുടെ കാറുകള്‍ തന്നെയാണ്.
2012 മോഡലായ ഈ വൈറ്റ് ഔഡി R8 V10 ഒരു ബ്രോക്കര്‍ മുഖാന്തരം കോഹ്‌ലി വിറ്റതാണ്. സാഗര്‍ താക്കര്‍ എന്നയാളാണ് വിരാട് കോഹ്‌ലിയുടെ ഈ കാര്‍ വാങ്ങിയത്. പിന്നീട് കോള്‍ സെന്റര്‍ അഴിമതിക്കേസില്‍ സാഗര്‍ ഒളിവില്‍ പോയതോടെ ഈ കാര്‍ പോലീസ് പിടിച്ചെടുക്കുകയായിരുന്നു.
2.5 കോടിയോളം വരുന്ന കാര്‍ 60 ലക്ഷം രൂപയ്ക്കാണ് സാഗര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏതായാലും ചിത്രത്തില്‍ കാണുന്നതിനെക്കാളും കൂടുതല്‍ കേടുപാടുകള്‍ കാറിന് സംഭവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി ഈ അവസ്ഥയിലാണ് കാര്‍ ഉള്ളത്. R8 പോലൊരു കാര്‍ ഇങ്ങനെ കിടക്കുന്നത് ഏതൊരു വാഹനപ്രേമിക്കും സഹിക്കാവുന്നതിനപ്പുറമായിരിക്കും