ഇന്നലെ രാവിലെ മുതൽ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന് വേണ്ടി കാത്തിരിക്കയായിരുന്നു രാജ്യം മുഴുവൻ. ഒടുവിൽ വൈകുന്നേരം 9.20തോടെ അദ്ദേഹം തിരികെ നാട്ടിലെത്തി. ഇതിനിടെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ആസൂത്രിതമായ പരമാവധി സമയം വൈകിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഇങ്ങനെ സമയം ദ്വീർഘിപ്പിച്ചതിന് പിന്നിൽ ചില പാക് താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. ഇന്ത്യൻ പൈലറ്റിനെ കൊണ്ട് പാക് സൈന്യത്തെ കുറിച്ച് നല്ലത് പറയിക്കുന്ന വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു പാക്കിസ്ഥാൻ ചെയ്തത്. എന്നാൽ, ഈ വീഡിയോയിൽ എത്ര വാസ്തവം ഉണ്ടെന്നറിയാൻ വൈദ്യ പരിശോധനയുടെ ഫലം പുറത്തുവരണം. പാക് കസ്റ്റഡിയിൽ ഇരിക്കവേ മാന്യമായാണ് തന്നോട് പാക് സൈന്യം പെരുമാറിയതെന്നാണ് അഭിനന്ദൻ പറഞ്ഞത്.
ആൾക്കൂട്ടത്തിൽ നിന്നും പാക് സൈന്യം തന്നെ രക്ഷിച്ചെന്നും തുടർന്ന് ഫസ്റ്റ് എയിഡ് നൽകിയെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതടക്കം പാക് സൈന്യത്തെ പ്രകീർത്തിച്ചുകൊണ്ട് ഇന്നലെ പുറത്തിറക്കിയ പുതിയ വീഡിയോക്ക് പിന്നിൽ പാക് താൽപ്പര്യം കൃത്യമായി ഒളിച്ചിരിപ്പുണ്ട്. പാക് മാധ്യമങ്ങൾ വഴി പുറത്തുവിട്ട
വീഡിയോയിലെ കള്ളത്തരം ഇന്ത്യൻ സോഷ്യൽ മീഡിയ ശരിക്കും പൊളിച്ചടുക്കി. അഭിനന്ദ് പറയുന്നതായി വ്യക്തമാക്കുന്ന വീഡിയോയിൽ 20തിലേറെ സ്ഥലത്താണ് എഡിറ്റിങ് ഉണ്ടായത്. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. പാക്കിസ്ഥാന്റെ താൽപ്പര്യത്തിന് വേണ്ട് അവർ ചില കാര്യങ്ങളിൽ മനപ്പൂർവ്വമായി കെട്ടിച്ചമച്ചു. അഭിനന്ദൻ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കാൻ തുടർച്ചയായി എഡിറ്റ് ചെയ്ത് വ്യക്തമാണ്. അല്ലെങ്കിൽ, ഈ വീഡിയോ ചിത്രീകരിച്ചതിന് പിന്നിൽ ഭീഷണിയുണ്ട്.
എന്തായാലും വീഡിയോയിൽ എഡിറ്റിങ് രംഗങ്ങൾ വ്യക്തമായതോടെ ഇന്ത്യൻ സോഷ്യൽ മീഡിയ ശരിക്കും പൊങ്കാലയുമായെത്തി. ഇതോടെ നല്ലപിള്ള ചമയാൻ വേണ്ടിയുള്ള പാക് പ്രൊപ്പഗൻഡ ശരിക്കും പുറംലോകം കാണുകയും ചെയ്തു. ഇന്നലെ അഭിനന്ദനായി ഹീറോ വെൽക്കം നൽകാൻ വേണ്ടിയാണ് ഇന്ത്യ ഒരുങ്ങി നിന്നത്. ഇന്ത്യയുടെ നയതന്ത്ര വിജയമെന്നും കൂടാതെ മറ്റും മാധ്യമങ്ങൾ വാഴ്ത്തുകയും ചെയ്തു. അഭിനന്ദൻ
പാക് സൈന്യത്തിന് മുമ്പിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകർത്ത ശേഷമാണ് അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിലായത്. ഇവിടെ ധീരനെ പോലെയാണ് അദ്ദേഹം പെരുമാറിയത്. എന്നാൽ, അങ്ങനെ അല്ലെന്ന് വരുത്താനുള്ള ശ്രമമാണ് പാക്കിസ്ഥാൻ അവസാന നിമിഷം നടത്തിയത്. ഇതിന് വേണ്ടിയാണ് പുതിയ വീഡിയോ പുറത്തിറക്കിയത് എന്ന കാര്യവും വ്യക്തമാണ്
കടപ്പാട് : മറുനാടൻ TV