വെറും 18 രൂപക്ക് രണ്ടര മണിക്കൂർ ബോട്ട് യാത്രയോ?  കുറഞ്ഞ ചിലവിൽ പോവാൻ പറ്റിയ യാത്ര

0
6126

ആദ്യം തന്നെ 600 രൂപയുടെ എന്റെ ദ്വീപ് യാത്ര ഇരു കൈകളും നീട്ടി സ്വീകരിച്ച യാത്ര പ്രേമികളോട് ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ ആ യാത്രക്ക് ശേഷം അങ്ങനെ കുറഞ്ഞ ചിലവിൽ പോവാൻ പറ്റിയ മറ്റൊരു യാത്രയുടെ അന്വേഷണത്തിൽ ആയിരുന്നു ഞാൻ ഒടുവിൽ അതിനേക്കാൾ മനോഹരമായ യാത്രയെ കുറിച്ച് എനിക്ക് അറിയാൻ സാധിച്ചു. ആ യാത്രയിലേക്ക് വരാം

ഞാൻ യാത്ര തുടങ്ങുന്നത് നമ്മുടെ കോഴിക്കോട് ksrtc സ്റ്റാൻഡിൽ നിന്നും ആണ്. പെട്ടെന്ന് ഉള്ള യാത്ര ആയതിനാൽ bus തന്നെ തിരഞ്ഞെടുത്തു. കോട്ടയം ആണ് എനിക്ക് എത്തേണ്ടത്. കാരണം അവിടെ നിന്നും ആണ് നമ്മുടെ ആ മനോഹരമായ ബോട്ട് യാത്ര ആരംഭിക്കുന്നത്. കോട്ടയം മുതൽ ആലപ്പുഴ വരെ ആണ് ഈ യാത്ര.

Semi sleeper bus ആയിരുന്നു ഞാൻ യാത്രക്ക് തിരഞ്ഞെടുത്തത്. രാത്രി 10.30 ഓടെ എന്റെ യാത്ര ആരംഭിച്ചു. ഈ സമയത്ത് തന്നെ പോവാൻ ഉള്ള മറ്റൊരു കാരണം എന്തെന്നാൽ പുലർച്ചെ 6.45 ന് ആണ് നമ്മുടെ ആദ്യ ബോട്ട് എടുക്കുന്നത്.പിന്നെ room എടുക്കേണ്ട ആവശ്യവും വരുന്നില്ല. ഏകദേശം 6 മണിക്കൂർ വേണം കോഴിക്കോട് നിന്നും കോട്ടയത്തേക്ക് (270 km).

250 രൂപ മുതൽ 300 രൂപ വരെ ആണ് bus charge. ട്രെയിനിൽ ആകുമ്പോൾ 100 രൂപക്ക് താഴെ മാത്രമേ വരുന്നുള്ളൂ. അങ്ങനെ പുലർച്ചെ 4.30 ഓടെ ഞാൻ കോട്ടയം ksrtc stand ൽ എത്തി. Bus stand ൽ നിന്നും 1 km നടന്നാൽ കോടിമത ബോട്ട് ജെട്ടിയിൽ എത്താം.

ട്രെയിൻ മാർഗം വരുന്നവർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 3.5 Km ഉണ്ട് ബോട്ട് ജെട്ടിയിലേക്ക്. ഈ ബോട്ട് ജെട്ടിയിൽ നിന്നും ആണ് നമ്മുടെ ബോട്ട് പുറപ്പെടുന്നത്. കോടിമത police സ്റ്റേഷന് സമീപത്തു തന്നെ ആണ് ഈ ബോട്ട് ജെട്ടി. പുലർച്ചെ 6.45ന് ആദ്യത്തെ ബോട്ട് എടുക്കും.കേരള സർക്കാരിന്റെ ബോട്ട് ആണ് ഇത്.

അത് കൊണ്ട് തന്നെ കാണാൻ വലിയ ഭംഗിയോ ഒരുപാട് സൗകര്യങ്ങളോ ഒന്നും ഉണ്ടാവില്ല. എങ്കിലും ഇരിക്കാൻ നല്ല seat ഉം പുറം കാഴ്ചകൾ നല്ല പോലെ കാണാൻ പറ്റുന്ന രീതിയിലും ആണ് boat ന്റെ രൂപം. Boat വല്ല്യ ഭംഗി ഇല്ലേലും ബോട്ടിൽ നിന്നും കാണുന്ന കാഴ്ചകൾ അതി മനോഹരം തന്നെ ആണ്. ഏകദേശം രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ നീളുന്ന അതിമനോഹരമായ ബോട്ട് യാത്ര ആണ് ഇത്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ വെറും 18 രൂപ മാത്രം ആണ് ടിക്കറ്റ് charge.

ഈ രണ്ടര മണിക്കൂർ യാത്ര കാഴ്ച്ചകളാൽ സമ്പന്നമാണ്. സൂര്യൻ പൊങ്ങി വരുന്ന സമയം ആയതിനാൽ യാത്രയുടെ ഭംഗി ഒന്നൂടെ കൂടും. പച്ചയായ മനുഷ്യർക്കിടയിലൂടെ ആണ് ഈ യാത്ര. പോകുന്ന വഴിയിൽ ഒരുപാട് പേർ ഈ ബോട്ടിൽ കയറി ഇറങ്ങും.സ്കൂൾ കുട്ടികളും ജോലിക്ക് പോവുന്നവരും, വിദേശികൾ വരെ ഈ ബോട്ടിലേ യാത്രക്കാർ ആണ്. ബോട്ടിൽ ഏകദേശം 4 ബോട്ട് ജീവനക്കാർ ഉണ്ടാവും. ഒരു ഡ്രൈവർ ഒരു കണ്ടക്ടർ പിന്നെ രണ്ട് പേർ ബോട്ടിലേക്ക് ആളെ കയറ്റാൻ സഹായിക്കുന്നവരും ആണ്.യാത്രയിൽ കാണുന്ന കാഴ്ചകളെ കുറിച്ചും മറ്റു സംശയങ്ങളെ കുറിച്ചും എല്ലാം ഇവരോട് ചോദിക്കാം.

വളരെ നല്ല സ്വഭാവം ഉള്ള ജീവനക്കാർ ആണ്. അങ്ങനെ കായലിൽ നിറഞ്ഞു കിടക്കുന്ന പായൽ ചെടികളെ തട്ടി മാറ്റി ബോട്ട് മുന്നോട്ട് കുതിക്കുമ്പോൾ ദൂരെ പക്ഷി കൂട്ടങ്ങൾ പാറി പറക്കുന്നത് കാണാം. ചെറു തോണികളിൽ മീൻ പിടിക്കുന്നവരെയും കച്ചവടം ചെയ്യുന്നവരെയും ഒക്കെ കാണാം.ഇടയ്ക്കിടെ വലിയ ഹൗസ് ബോട്ട്കൾ പോവുന്നതും കാണാം.

ഏകദേശം 18 km ദൂരം ആണ് കോട്ടയം നിന്നും ആലപ്പുഴയിലേക്ക് ഉള്ള ബോട്ട് യാത്ര. 10 മണിക്ക് മുൻപായി ഈ ബോട്ട് ആലപ്പുഴ ബോട്ട് ജെട്ടിയിൽ എത്തും.ഒരു ദിവസം 5 സർവീസ് ആണ് ഉള്ളത്. (6.45, 11.30, 1.00, 3.30, 5.15) എന്നീ സമയങ്ങളിൽ ആണ് ബോട്ട് സർവീസ്. ആലപ്പുഴയിൽ നിന്നും തിരിച്ചു കോട്ടയത്തേക്ക് ഈ ബോട്ട് തന്നെ ഉണ്ട്.

18 രൂപ കൊടുത്ത് വേണേൽ നമുക്ക് തിരിച്ചും ഈ ബോട്ടിൽ തന്നെ പോവാം.ഇങ്ങനെ പല സ്ഥലങ്ങളിലേക്കും ഉള്ള boat സർവീസ് ഉണ്ട് ഇവിടെ.ഇനി നാട്ടിലേക്ക് മടങ്ങേണ്ടവർക്ക് boat ജെട്ടിയുടെ പുറത്ത് ഇറങ്ങിയാൽ റോഡിലേക്ക് എത്തും.അവിടെ നിന്നും ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് bus കിട്ടും. 8 രൂപയാണ് ചാർജ്. റയിൽവേ സ്റ്റേഷനിനോട്‌ ചേർന്ന് ആണ് നമ്മുടെ ആലപ്പുഴ ബീച്ച് ഉള്ളത്. കഷ്ടിച്ച് ഒരു km ദൂരം മാത്രമേ ബീച്ചിലേക്ക് ഉള്ളൂ. ആലപ്പുഴ നിന്നും കോഴിക്കോടെക്ക് 105 രൂപയാണ് ജനറൽ ടിക്കറ്റ് ( train). ഏകദേശം 4.30 മണിക്കൂർ മുതൽ ആറര മണിക്കൂർ വരെ എടുക്കും ട്രെയിൻ സമയം.

കായൽ കാഴ്ചകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ആണ് നിങ്ങളെങ്കിൽ ഒരിക്കൽ എങ്കിലും ഈ ബോട്ടിൽ യാത്ര ചെയ്യണം. House ബോട്ടിനേക്കാളും ഒരുപക്ഷെ കാഴ്ചകൾ കൂടുതൽ ആസ്വദിക്കാൻ കഴിയുന്നത് ഈ boat യാത്ര ആയിരിക്കാം. കാരണം അത്രക്ക് മനോഹരം ആണ് ഈ യാത്ര.

കായലോരങ്ങളിൽ ജീവിക്കുന്ന പച്ചയായ മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ബോട്ട് പോവുന്നത്. കോഴിക്കോട് നിന്നും ട്രെയിൻ മാർഗം പോവുകയാണ് എങ്കിൽ 350 രൂപക്ക് നിങ്ങൾക്ക് ഈ യാത്ര പോയി വരാം. Bus മാർഗം ആണെങ്കിൽ 700 – 800 രൂപ വരെ ചിലവ് വന്നേക്കാം വരികൾ : Fasil sebaan സംശയം ഉള്ളവർക്ക് വിളിക്കാം Fasil sebaan 8281291682

LEAVE A REPLY

Please enter your comment!
Please enter your name here