കേരളത്തില്‍ നികുതി അടയ്ക്കാതെയും മോടിപിടിപ്പിച്ചും നിരത്തിലിറക്കിയ മിനി കൂപ്പറിന് 4,89,000 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. മിനി കൂപ്പര്‍ എസ് എന്ന റേസിങ് കാറാണ് വാഹന പരിശോധനയില്‍ കുടുങ്ങിയത്. കഴിഞ്ഞ മാസം കലൂരില്‍ വെച്ചാണ് സംഭവം നടക്കുന്നത്.
അമിതവേഗത്തില്‍ എത്തിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. പിന്നീട് ശബ്ദം കൂട്ടുന്നതിനായി സൈലന്‍സര്‍ മാറ്റിവെച്ചത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവയ്ക്ക് പുറമെ, ഈ വാഹനം ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും ഇതിന് കേരളത്തില്‍ ഓടുന്നതിനുള്ള നികുതി അടച്ചിട്ടില്ലെന്നും പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.
മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയ രൂപമാറ്റം വരുത്തിയ മിനി കൂപ്പര്‍ റൈസിംഗ് കാറിനു ടാക്സ് ഇനത്തില്‍ 4,89,000 രൂപ പിഴ അടപ്പിച്ചു. കഴിഞ്ഞ 15 നായിരുന്നു സംഭവം.അമിത വേഗത്തില്‍ വന്ന വാഹനം എറണാകുളം കലൂരില്‍ വാഹന പരിശോധനയ്ക്കിടെയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ദോസ് വര്‍ഗീസിന്റെ കണ്ണില്‍പ്പെടുന്നത്
.വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചതില്‍ ജാര്‍ഖണ്ഡ് രജിസ്ട്രേഷന് ആണെന്നും കേരളത്തില്‍ ഓടിക്കുന്നതിനു രജിസ്ട്രേഷന് എടുത്തിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. കൂടാതെ വാഹനത്തിന്റെ സൈലന്‍സര്‍ അടക്കം രൂപമാറ്റം ചെയ്തതായി കണ്ടെത്തി. 35 ലക്ഷം രൂപയുടെ കാറാണ് പിടികൂടിയത്.
മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയ വാഹനം കലൂര്‍ മെട്രോ പാര്‍ക്കിംഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ ആര്.ടി .ഒ ജോജി പി ജോസിന്റെ മുന്നില്‍ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കുകയും പിഴ അടയ്ക്കുകയുമായിരുന്നു.