മണിക്കൂറുകളോളം ഇരിക്കാന്‍ അനുവദിക്കാതെ നിര്‍ത്തി, ഉറങ്ങാതിരിക്കാന്‍ ചെവിയില്‍ ഉച്ചത്തില്‍ പാട്ടു കേള്‍പ്പിച്ചുകൊണ്ടേയിരുന്നു, കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു, അവശാനാകും വരെ തല്ലി ചതച്ചു. ഇങ്ങനെ പാക് സൈന്യത്തിന്റെ തടവറയില്‍ അഭിനന്ദന് ഏല്‍ക്കേണ്ടി വന്നത് മനുഷ്യമനസാക്ഷിയെ തന്നെ മരവിപ്പിക്കുന്ന പീഡനങ്ങളാണെന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും
മണിക്കൂറുകളോളം ഇരിക്കാന്‍ അനുവദിക്കാതെ നിര്‍ത്തി, ഉറങ്ങാതിരിക്കാന്‍ ചെവിയില്‍ ഉച്ചത്തില്‍ പാട്ടു കേള്‍പ്പിച്ചുകൊണ്ടേയിരുന്നു, കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു, അവശാനാകും വരെ തല്ലി ചതച്ചു. ഇങ്ങനെ പാക് സൈന്യത്തിന്റെ തടവറയില്‍ അഭിനന്ദന് ഏല്‍ക്കേണ്ടി വന്നത് മനുഷ്യമനസാക്ഷിയെ തന്നെ മരവിപ്പിക്കുന്ന പീഡനങ്ങളാണെന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് പാകിസ്ഥാന് തടവിലെ ആദ്യ 24 മണിക്കൂര്‍ അനുഭവിക്കേണ്ടി വന്ന കടുത്ത പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു. അഭിനന്ദന്റെ ധീരതയ്ക്കു മുന്നില്‍ രാജ്യമൊന്നാകെ സല്യൂട്ട് ചെയ്യുമ്പോള്‍ നമ്മള് കാണേണ്ട ഒന്നുകൂടിയുണ്ട്. രാജ്യത്തിനായി അദ്ദേഹം അനുഭവിച്ച ത്യാഗം.
പാകിസ്ഥാന്റെ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും തലകുനിക്കാതെ അഭിനന്ദന് പിടിച്ചു നിന്നു. ഇന്ത്യയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക തന്നെയായിരുന്നു പാകിസ്ഥാന്റെ പീഡനങ്ങളുടെ പ്രധാന ലക്ഷ്യം. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ നടക്കുന്ന ഡീ ബ്രീഫിംഗിലാണ് ശത്രുരാജ്യത്തു വച്ച് തനിക്കു നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് അഭിനന്ദന് തുറന്നു പറഞ്ഞത്. ഇന്ത്യയുടെ സൈനിക വിന്യാസം, ആശയ വിനിമയത്തിനായി ഇന്ത്യന്‍ വ്യോമ സേന ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി തുടങ്ങിയവ സംബന്ധിച്ച വിവരമായിരുന്നു പ്രധാനമായും പാക് സേനയ്ക്കു വേണ്ടിയിരുന്നത്. യുദ്ധവിമാനങ്ങളെക്കുറിച്ചും അവ എങ്ങനെ വിന്യസിപ്പിച്ചിരിക്കുന്നുവെന്നും പാക് ഉദ്യോഗസ്ഥര്‍