ഇന്ത്യൻ നിരത്തിലെ കുതിപ്പ് നിർത്തുകയാണ് ജിപ്‌സി ; ചങ്ക് പിടഞ്ഞ് ജിപ്‌സി ആരാധകർ

0
607

ജനപ്രിയ ഓഫ്‌റോഡര്‍ മാരുതി ജിപ്‌സി യുഗം അവസാനിച്ചു. ജിപ്‌സി വില്‍പ്പന നിര്‍ത്താന്‍ മാരുതി സുസുക്കി രാജ്യത്തെ എല്ലാ ഡീലര്‍മാര്‍ക്കും ഔദ്യോഗിക അറിയിപ്പു നല്‍കി. ഇനി ബുക്കിങ് സ്വീകരിക്കേണ്ടെന്നാണ് ഷോറൂമുകളെ കമ്പനി അറിയിച്ചത്. രണ്ടു ഡോറുകള്‍ മാത്രമുള്ള ഈ എസ്.യു.വി 1985-ലാണ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ രാജ്യത്ത് ദീര്‍ഘകാലം ഉല്‍പ്പാദനം തുടര്‍ന്ന ചുരുക്കും ചില മോഡലുകളിലൊന്നാണിത് പ്രധാനമായും ഓര്‍ഡറുകള്‍ക്കനുസരിച്ചായിരുന്നു മാരുതി ജിപ്‌സിയുടെ ലഭ്യത. ഏറെ കാലം ഇങ്ങനെ തന്നെയായിരുന്നു

വിദേശങ്ങളില്‍ സുസുക്കി ജിംനി എന്നറിയപ്പെടുന്ന മാരുതി സുസുക്കി ജിപ്‌സിയുടെ രണ്ടാം തലമുറയാണ് 33 വര്‍ഷം മുമ്പ് ഇന്ത്യയില്‍ ആദ്യമെത്തിയത്. അന്നു മുതല്‍ ഇന്നുവരെ രൂപത്തിലോ ഘടനയിലോ ഒരു മാറ്റവുമില്ലാതെ തുടര്‍ന്നു പോന്നു. 1998ല്‍ രാജ്യാന്തര വിപണിയില്‍ മുന്നാം തലമുറ ജിംനി അവതരിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യയിലെ ജിപ്‌സി മാറിയില്ല. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും പുതിയ മോഡല്‍ വിദേശത്ത് അവതരിപ്പിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here