2019 മോഡല്‍ മാരുതി വാഗണാറിന്റെ ബുക്കിംഗ് തുടങ്ങി. ഈ മാസം 23ന് പുതിയ മോഡല്‍ നിരത്തിലിറക്കുന്നതിന് മുന്നോടിയായാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. മാരുതിയുടെ എല്ലാ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മോഡല്‍ ബുക്ക് ചെയ്യാം.
11,000 രൂപയാണ് ബുക്കിംഗ് തുക.1999ല്‍ നിരത്തിലിറക്കിയ വാഗണാറിന്റെ മൂന്നാം തലമുറ മോഡലാണ് പുതുതായി വിപണിയില്‍ എത്തുന്നത്. 20ാം വാര്‍ഷികത്തില്‍ അടിമുടി മാറ്റങ്ങളോടെ എത്തുന്ന പുതിയ മോഡലിന് നിരവധി ഫീച്ചറുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
മാരുതിയുടെ ജനപ്രിയ പെട്രോള്‍ മോഡലുകളില്‍ ഒന്നാണ് വാഗണാര്‍. 51 ശതമാനം ആളുകളും അവരുടെ ആദ്യ കാറായാണ് വാഗണാര്‍ വാങ്ങുന്നതെങ്കില്‍ 24 ശതമാനവും മറ്റൊരു കാര്‍ മാറ്റി വാഗണാര്‍ വാങ്ങുന്നവരാണെന്ന് മാരുതി വൃത്തങ്ങള്‍ പറയുന്നു.
മാരുതി സുസുക്കിയുടെ ഏറ്റവും വിജയകരമായ മോഡലുകളില്‍ ഒന്നാണ് വാഗണ്‍ ആര്. വാഹനത്തിന്റെ ഒന്നാം തലമുറ പതിപ്പിനെയും രണ്ടാം തലമുറ പതിപ്പിനെയും ഇരു കൈയ്യും നീട്ടിയാണ് രാജ്യം സ്വീകരിച്ചത്. 22 ലക്ഷത്തോളം വാഗണ്‍ ആര് കാറുകള്‍ മാരുതി രാജ്യത്ത് വിറ്റഴിച്ചു എന്നതില്‍ തന്നെ സ്വീകാര്യത വ്യക്തമാണ്.
ഈ വര്‍ഷം ആദ്യമെത്തിയ മൂന്നാം തലമുറ പതിപ്പിനും അതേ സ്വീകരണമാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ വാഹനത്തിന്റെ പുതിയ സിഎന്‍ജി വകഭേദവും വിപണിയിലെത്തിച്ചിരിക്കുകയാണ് മാരുതി.