1919 മുതല്‍ രാജ്യാന്തര വിപണിയില്‍ നിലകൊള്ളുന്ന വാഹന നിര്‍മ്മാതാക്കളാണ് പ്യൂഷോ. കഴിഞ്ഞവര്‍ഷം 90 രാജ്യങ്ങളിലായി പത്തരലക്ഷം കാറുകളാണ് കമ്പനി വിറ്റത്. തൊണ്ണൂറുകളിലാണ് ഫ്രഞ്ച്നി ര്‍മ്മാതാക്കളായ പ്യൂഷോ ആദ്യം ഇന്ത്യന്‍ മണ്ണിലെത്തിയത്. പക്ഷെ പ്രതീക്ഷിച്ചപോലെ വിപണി കീഴടക്കാ൯ കമ്പനിക്ക് കഴിഞ്ഞില്ല. അതിനെത്തുടർന്ന് പ്യൂഷോ 1997 -ല്‍ ഫ്രാന്‍സിലേക്ക് മടങ്ങി.
രണ്ടാംതവണ ഗുജറാത്തില്‍ സ്വന്തം ശാല സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുത്തെങ്കിലും അവസാന ഘട്ടത്തില്‍ പിഎസ്എ ഗ്രൂപ്പ് പിന്മാറി. യൂറോപ്യന്‍ സാമ്പത്തിക വ്യവസ്ഥ നേരിട്ട തകര്‍ച്ചയായിരുന്നു അന്നു പിന്മാറാന്‍ കാരണം. ഇപ്പോള്‍ വീണ്ടും തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് കമ്പനി.
ഇന്ത്യന്‍ വിപണിയില്‍ തങ്ങള്‍ ഒരിക്കല്‍ക്കൂടി കടന്നുവരുമെന്ന് പ്യൂഷോ ഗ്രൂപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2021 -ല്‍ പിഎസ്എയില്‍ നിന്നും ആദ്യ സിട്രണ്‍ കാര്‍ ഇവിടെ വില്‍പ്പനയ്ക്ക് വരും. ഇന്ത്യന്‍ വരവ് മനസ്സില്‍ക്കണ്ട് നേരത്തെ ഹിന്ദുസ്താന്‍ മോട്ടോര്‍സില്‍ നിന്നും അംബാസഡര്‍ ബ്രാന്‍ഡിനെ പ്യൂഷോ സ്വന്തമാക്കിയിരുന്നു.
ഇന്ത്യയില്‍ ബിര്‍ല ഗ്രൂപ്പാണ് പ്യൂഷോയുടെ പങ്കാളി. 2016 -ല്‍ ഒപ്പുവെച്ച ധാരണ പ്രകാരം ഇന്ത്യയില്‍ ഇരു കമ്പനികളും സംയുക്തമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ഘടകങ്ങള്‍ പ്രാദേശികമായി നിര്‍മ്മിച്ച് കാറുകള്‍ പുറത്തിറക്കാനാണ് പിഎസ്എയുടെ നീക്കം.