തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് വകയില്ലാതെ കുടുംബം

0
5033

പ്രണയ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തിരുവല്ലയിൽ വെച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ 70% ത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കവിത എറണാകുളം മെഡിക്കൽ സെന്റെർ ആശുപത്രിയിൽ ചികിത്സയിലാണ്.

വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് കവിത.യുഎൻഎ സജീവ അംഗവും ബിലിവേഴ്സ് ആശുപത്രി അംഗവുമായ വിദ്യ വിജയകുമാറിന്റെ അനുജത്തിയാണ് കവിത. ആശുപത്രിയിൽ കെട്ടിവെക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്ന വിദ്യയുടെ കുടുംബത്തിന്റെ അവസ്ഥ പത്തനംതിട്ട ജില്ലാ കമ്മിറ്റിയും,ബിലിവേഴ്സ് യുഎൻഎ യൂണിറ്റുമാണ് സംസ്ഥാന നേത്യത്യത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നത്.

വളരെയധികം തുക ചികിത്സക്ക് വേണ്ടി വരുമെന്നതിനാൽ സുമനസ്സുകളുടെ സഹായം തേടുന്നു. 30000 രൂപക്ക് മുകളിൽ ദിനംതോറും ചികിത്സാ ചിലവ് വരുമെന്നാണ് ലഭിച്ച വിവരം. കവിതയുടെ ചേച്ചിയുടെ അക്കൗണ്ട് നമ്പർ ചുവടെ നൽകുന്നു. കഴിയാവുന്ന വിധം സഹായിക്കാൻ കഴിയുന്നവർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. വിദ്യ വിജയകുമാർ : +91-9961367600, VIDYA VIJAYAKUMAR,ORIENTAL BANK OF COMMERCE,A/C NO:19172043000222, IFSC:ORBC0101917

 

LEAVE A REPLY

Please enter your comment!
Please enter your name here