നിങ്ങൾക്ക് അറിയാമോ ട്രെയിൻ ബോഗികളിലെ ഈ രഹസ്യ കോഡുകളുടെ അർത്ഥം എന്താണ് എന്ന് ? അറിയാത്തവർക്കായി

0
844

ഏതാനും ദിവസത്തെ ഒരു ഒഴിവുദിന യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ട്രെയിന്‍ യാത്രയുമായി താരതമ്യപ്പെടുത്താവുന്ന അധികം യാത്രാമാര്‍ഗങ്ങളില്ല. ഇന്ത്യയുടെ അവിശ്വസനീയ സവിശേഷതകളുമായി നിങ്ങളെ ഇത്രയധികം അടുപ്പിക്കുന്ന മറ്റൊരു യാത്രാമാര്‍ഗം ഇല്ലെന്നുതന്നെ പറയണം. തീര്‍ച്ചയായും ട്രെയിന്‍ യാത്രയ്ക്ക് ചില അസൗകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ താരതമ്യം ചെയ്യുമ്പോള്‍ അനുകൂലഘടകങ്ങള്‍ പ്രതികൂലഘടകങ്ങളെക്കാള്‍ ഏറെ മുന്നിട്ടുനില്‍ക്കുന്നു. ട്രെയിന്‍ യാത്രാവേളയില്‍ നമുക്ക് ലഭിക്കുന്ന വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ക്ക് സമാനതകളില്ല.

ഇന്ത്യയിലെ ട്രെയിന്‍ യാത്ര നിങ്ങളുടെ സംസ്കാരവുമായും ജനങ്ങളുമായും നിങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു.ട്രെയിന്‍ യാത്രയില്‍ നിങ്ങളുടെ ഓരോ സഹയാത്രികനും ഓരോ വ്യത്യസ്ത കഥ പറയാനുണ്ടാകും. വ്യത്യസ്തരായ ആളുകളുമായി ഇടപഴകാനുള്ള അവസരങ്ങളാകുന്നു ട്രെയിന്‍ യാത്രകള്‍. വ്യത്യസ്ത തരക്കാരായ അവര്‍ ഓരോരുത്തരും അവരവരുടെ കഥകളിലെ ഭാഗങ്ങളാണ്

നിങ്ങളുടെ യാത്ര മനോഹര വെള്ളച്ചാട്ടങ്ങളുടേയോ വനങ്ങളുടേയോ തിരച്ചാര്‍ത്തുകള്‍ ഉയരുന്ന സമുദ്രതീരങ്ങളുടേയോ ഓരം ചേര്‍ന്നാകാം. കുതിച്ചുപായുന്ന ഒരു ട്രെയിന്‍ ഒരു തുരുങ്കത്തിലൂടെ കടന്നുപോകുന്നതിന്‍റെ വിസ്മയം നിങ്ങള്‍ അഭവിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ വര്‍ഷകാലത്ത് ഒരു നിബിഢവനത്തിലൂടെയോ ഒരു വെള്ളച്ചാട്ടത്തിനരികിലൂടെയോ യാത്ര ചെയ്തിട്ടുണ്ടോ? ട്രെയിന്‍ യാത്ര നിങ്ങള്‍ക്ക് പകരുന്ന ഒരു അവാച്യ അനുഭൂതിതന്നെയല്ലെ ഇതൊക്കെ?

LEAVE A REPLY

Please enter your comment!
Please enter your name here