ഇടുക്കിയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് യെല്ലപ്പെട്ടി എന്നൊരു കുഞ്ഞുനാടുണ്ട്. അവിടത്തെ കാടും മലയും കേറി മേലെ ചെന്നാല്‍ എന്‍റെ സാറേ ഈയൊരു ക്യാംപിങ് സൈറ്റിനെ പറ്റി അവിചാരിതമായി കേള്‍ക്കുന്നത് കഴിഞ്ഞ ഞായറാഴ്ച രാവിലെ മൂന്നാറിലേക്കുള്ള ഒരു യാത്രയിലാണ്. ചില കാരണങ്ങള്‍ കൊണ്ട് ആ യാത്ര നിര്‍ത്തേണ്ടിവരികയും,
എന്തായാലും ഇറങ്ങിത്തിരിച്ചതല്ലേയെന്നോര്‍ത്ത് ഒടുക്കം ഇവിടേക്ക് എത്തിച്ചേരുകയുമാണ് ഉണ്ടായത്. മൂന്നാര്‍ ടൗണീന്ന് ടോപ്പ് സ്റ്റേഷന്‍ പോണ വഴിയില്‍ ഒരു 30km ചെന്നാമതി യെല്ലപ്പെട്ടി പോസ്റ്റോഫിസ് കാണാം ഇടതുവശത്ത്. വിളിച്ചു പറഞ്ഞ പ്രകാരം അവരുടെ ഗൈഡ് അവിടെ ഉച്ചയ്ക്ക് 2.30ഓടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ഒരു 4 km നടത്തം (Moderate Trekking) അവിടുന്നങ്ങോട്ട് മേലോട്ട്, ചായത്തോട്ടവും ഇടതൂര്‍ന്ന കാടും താണ്ടി ക്യാംപ്സൈറ്റിലേക്ക്. എത്തിയപാടെ കട്ടന്‍ ചായേം കുടിച്ച് ഒന്നു ഫ്രഷായി നേരെ സണ്‍സെറ്റ് ട്രെക്കിന് തൊട്ടടുത്ത ഹില്‍ടോപ്പിലേക്ക്! അതിഭീകര കാഴ്ചകള്‍! കോടമഞ്ഞ്!
തിരികെയിറങ്ങി ക്യാംപ്ഫയറും ഡിന്നറും കഴിഞ്ഞ് മേലേ നക്ഷത്രമെണ്ണി ടെന്‍റില്‍ കിടന്നു. കോട ഇരച്ചുകയറി നക്ഷത്രങ്ങള്‍ മായും വരെ ഉറങ്ങാതിരുന്നു. ചുറ്റും കാടൊച്ച മാത്രം. പിറ്റേന്ന് രാവിലെ കട്ടനും കുടിച്ച് വേറൊരു ഹില്‍ടോപ്പിലേക്ക് തിരിച്ചു സൂര്യോദയം കാണാന്‍! ഓരോ ഉദയവും ഓരോ കഥയാണ്.
തിരികെ വന്ന് ബ്രേക്ക്ഫാസ്റ്റും കഴിച്ച് കൊച്ചിയിലോട്ടുള്ള യാത്രയില്‍ മുഴുവന്‍ ഓര്‍ത്തത് നമ്മളിനീം കേള്‍ക്കാത്ത കഥകളെപ്പറ്റിയാണ്! #MobilePhotography #Wanderlust #ShotonOnePlus
Location: Camping Site, Yellapatty Route: Yellapatty Post office, Munnar – Top station Road, Idukki. Season : 12 months ( except during heavy rain).Permission:
NAEntry Fee: 2500/person (for larger groups, tariff may vary) Travel Tips:
ATM അടുത്തെങ്ങും ഇല്ല, അതുകൊണ്ട് പൈസ കരുതുക BSNLനു മാത്രമേ കവറേജ് ഉള്ളൂ, അതും റിലയബ്ള്‍ അല്ല ട്രെക്കിങ് ഷൂസ്, ബോട്ടില്‍ വാട്ടര്‍, പവര്‍ ബാങ്ക് ഇവ കരുതുക അത്യാവശ്യം വേണ്ട ലഗേജ് മാത്രം ചുമന്നു കൊണ്ടുപോയാല്‍ മതിയാകും
കടപ്പാട് : Sruthi Ess Emm