റൈഡർമാരുടെ ശ്രദ്ധയ്ക്ക് ഒരു മിനിറ്റ് ഇത് ഒന്ന് വായിച്ചിട്ട് പോണം ഉപകാരപ്പെടും; ഇനി റൈഡിൽ വെള്ളം കുടിക്കാം

0
746

ചൂട്‌കാലമാണ് വെള്ളം ധാരാളമായി ശരീരത്തിന് ആവശ്യമുള്ള സമയമാണ്.. പക്ഷെ റൈഡ് ചെയ്യുമ്പോൾ വണ്ടി നിർത്തി ഗ്ലൗസ് ഊരി ഹെൽമെറ്റ് ഊരി ബാഗിൽ നിന്ന് വെള്ളമെടുത്തു കുടിക്കുക ലോങ്ങ് റൈഡ് ചെയ്യുമ്പോ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ് കൂടെ സമയ നഷ്ടവും, ഈ ബുദ്ധിമുട്ടുകൾ ഓർത്തു വെള്ളം കുടി കുറയ്ക്കാറുണ്ട് പലരും.. ഞാനും ഈ ഗണത്തിൽ ആയിരുന്നു.. പക്ഷെ ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ പല പ്രേശ്നങ്ങളും ശരീരത്തിന് ഉണ്ടാക്കും, അത് റൈഡിനെയും ബാധിക്കുന്ന അവസ്ഥ ഉണ്ടാകും.. വണ്ടി നിർത്തി ഹെൽമെറ്റ് ഊരി കുപ്പിയെടുത്തു വെള്ളംകുടിക്കാനുള്ള മടി കാരണം വെള്ളംകുടിക്കാതിരുന്നു ആരോഗ്യ പ്രേശ്നങ്ങൾ മുൻപ് എന്റെ റൈഡുകളിൽ ഉണ്ടായിട്ടുണ്ട്..

ഇതിനൊരു പരിഹാരം എന്താണ് എന്നാലോചിപ്പോഴാണ് “ഹൈഡ്രേഷൻ ബാഗ്” എന്ന സാധനം പരിചയപ്പെടുന്നത്.. Hydration ബാഗുകൾ ഓൺലൈൻ ആയും ഡെക്കാത്‌ലോൺ പോലുള്ള സ്പോർട്സ് ഐറ്റംസ് വിൽക്കുന്നിടങ്ങളിലും ലഭ്യമാണ്.. വണ്ടി നിർത്തേണ്ട ഗ്ലൗസ് ഊരണ്ട ഹെൽമെറ്റ് ഊരേണ്ട റൈഡ് ചെയ്യുമ്പോൾ തന്നെ തോളത്തു കിടക്കുന്ന ഹൈഡ്രേഷൻ ബാഗിൽ നിന്ന് ട്യൂബ് വഴി ആവശ്യാനുസരണം വെള്ളം റൈഡ് ചെയ്തോണ്ടിരിക്കുമ്പോൾ തന്നെ കുടിക്കാം എന്നതാണ് ഹൈഡ്രേഷൻ ബാഗിന്റെ പ്രധാന ഗുണം.. റൈഡ് ചെയ്യുമ്പോൾ മാത്രമല്ല ട്രെക്ക്‌ ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴുമൊക്കെ ഹൈഡ്രേഷൻ ബാഗ് ഉപയോഗിക്കാം.. പ്ലാസ്റ്റിക് കുപ്പി ഉപയോഗം കുറയ്ക്കാം എന്നത് മറ്റൊരു ഗുണം ആണ്..

ഒരു വർഷത്തിൽ ഏറെ ആയി എന്റെ റൈഡുകളിലും യാത്രയിലുമൊക്കെ ഹൈഡ്രേഷൻ ബാഗ് ഉപയോഗിക്കുന്നു.. ഞങ്ങളുടെ ലഡാക്ക് റൈഡിൽ ഇത് ഏറെ ഉപകാരപെട്ടു.. ഹൈഡ്രേഷൻ ബാഗിന് ഒരല്പം വില കൂടുതൽ ആണ്.. ബ്ലാഡറും ബാഗും ഉൾപ്പടെ വരുന്നവയ്ക്ക് രണ്ടായിരത്തിനു മുകളിലേക്കാണ് വില.. മിക്ക ഹൈഡ്രേഷൻ ബാഗുകളിലും വാട്ടർ ബ്ലാഡർ ഇൻബിൾഡ് ആയിരിക്കുമെന്നതിനാലും യാത്രയിൽ ഹൈഡ്രേഷൻ ബാഗും ഡ്രസ്സ് അടങ്ങിയ ബാഗും കയ്യിൽ കൊണ്ട് നടക്കാൻ ബുദ്ധിമുട്ടാകും എന്നതിനാലും ഞാൻ ഓൺലൈൻ നിന്ന് ബ്ലാഡർ മാത്രമാണ് വാങ്ങിയത്.

ഡെക്കാത്‌ലോൺ നിന്ന് 10ലിറ്റർ ന്റെ ചെറിയ ബാഗ് 199/- രൂപയ്ക്ക് വാങ്ങി ബ്ലാഡർ തൂക്കി ഇടാൻ അകത്തു മുകളിൽ ഒരു ഹുക്ക് തയ്ച്ചു പിടിപ്പിച്ചാണ് ഞാൻ എന്റെ ഹൈഡ്രേഷൻ ബാഗ് സെറ്റ് ആക്കിയത്. അതുകൊണ്ട് ഏതാണ്ട് 1000 രൂപയിൽ കൂടുതൽ ലഭിക്കാൻ സാധിച്ചു.. ഒരു ഹുക്ക് തയ്ച്ചു പിടിപ്പിച്ചാൽ ഏത് ബാക്ക്പാക്ക് ബാഗിലും ബ്ലാഡർ ഉപയോഗിക്കാം എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം.. ഹൈഡ്രേഷൻ ബാഗ് ഉപയോഗിച്ചു ആരോഗ്യകരമായ റൈഡ് , ട്രെക്കിങ്ങ്, യാത്ര സാധ്യമാണ്.. പ്ലാസ്റ്റിക് കുപ്പിയുടെ ഉപയോഗവും കുറയ്ക്കാം..
NB: ഓൺലൈൻ വഴി ബ്ലാഡർ വാങ്ങുന്നതാണ് വിലക്കുറവ്.. ക്വാളിറ്റി ഉള്ള ബ്ലാഡർ വാങ്ങാൻ ശ്രദ്ധിക്കുക.. ആമസോൺ നിന്നാണ് ഞാൻ വാങ്ങിയത്..

LEAVE A REPLY

Please enter your comment!
Please enter your name here