എല്ലാവരുടെയും ആഗ്രഹമാണ് ആലപ്പുഴയിലെത്തി ബോട്ടിൽ കുട്ടനാടൻ ദൃശ്യ മനോഹരമായ കാഴ്ചകളും കണ്ടു കൊണ്ട് ഒന്ന് ചുറ്റി സഞ്ചരിക്കണമെന്നും. എന്നാൽ ഹൗസ്ബോട്ടുകളിൽ 6000 7000 രൂപ മുടക്കി ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ചെലവേറിയ ഒന്നാണ്. നമ്മുടെ ജല ഗതാഗത വകുപ്പിന്റ സി കുട്ടനാട് എന്ന് പറയുന്ന ബോട്ടിൽ നമുക്ക് ഏകദേശം ഒരു 2 മണിക്കൂറോളം ഒരാൾക്ക് ചുറ്റി സഞ്ചരിക്കാൻ 80 രൂപയേ ആകുന്നുള്ളൂ എന്നുള്ളതാണ് c കുട്ടനാട് ബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.
ആലപ്പുഴയിലെത്തി ബോട്ടിൽ കുട്ടനാ
പല നാടുകളിൽ നിന്നും ആൾക്കാർ ഇപ്പം വാട്സ്ആപ്പ് കളിലൂടെയും ഫേസ്ബുക്കിലൂടെയും കിട്ടുന്ന ഇൻഫർമേഷൻ അനുസരിച്ച് ഇവിടെ ആലപ്പുഴയിൽ വന്നു സീ കുട്ടനാട് ബോട്ടിൽ ചുറ്റിസഞ്ചരിച്ച കുട്ടനാടിനെ ഭംഗിയും കായൽ കാഴ്ചകളും ആസ്വദിച്ച് പോകാറുണ്ട്. നിങ്ങൾക്കും ഇതൊരു നല്ല അവസരമാണ് നിങ്ങൾ ആലപ്പുഴ ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടിയിൽ എത്തിയശേഷം സി കുട്ടനാട് എന്നുപറയുന്ന ബോട്ടിൽ കയറിയാൽ മതി.വിനോദസഞ്ചാരികളായ വരുന്നവർക്ക് അപ്പർ ഡക്കിലാണ് ജലഗതാഗതവകുപ്പ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത് താഴെ സാധാരണ ട്രാൻസ്പോർട്ടേഷൻ സൗകര്യങ്ങളാണ് ഉള്ളത്