വളരെ കുറഞ്ഞ ചിലവിൽ അതിരാവിലെ എണീറ്റ് തോണിയാത്ര നടത്തി മനോഹരമായൊരു സൂര്യോദയം കാണണോ? വരു നമുക്ക് മൺറോ തുരുത്തിലേക്ക് പോകാം

0
1173

വളരെ കുറഞ്ഞ ചിലവിൽ ജീവിതത്തിലെ എല്ലാ തിരക്കിൽ നിന്നും മാറി അതിരാവിലെ എണീറ്റ് തോണിയാത്ര നടത്തി മനോഹരമായൊരു സൂര്യോദയം കാണണോ? വെറും ഓർമ്മകൾ മാത്രം ആയികൊണ്ടിരിക്കുന്ന കണ്ണിനും മനസ്സിനും ഒരുപോലെ കുളിരു പകരുന്ന യഥാർത്ഥ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കണോ?എങ്കിൽ വരു നമുക്ക് മൺറോ തുരുത്തിലേക്ക് പോകാം…

കൊല്ലം ജില്ലയിൽ കല്ലടയാറിനും അഷ്ടമുടി കായലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായൊരു തുരുത്താണ് മൺറോ തുരുത്ത് തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയോടുള്ള ആദരാസൂചകമായിട്ടാണ് ഇങ്ങനെയൊരു പേര് ഇട്ടിരിക്കുന്നത്.
പാടം ബോയ്സ് വാട്സപ്പ് ഗ്രൂപ്പ് ടീം അംഗങ്ങളാണ് ഒരു മൺറോ യാത്ര പ്ലാൻ ചെയ്തത്. യാത്ര എന്ന വികാരത്തെ സ്വപ്നത്തെ വിറ്റ് കാശ് ആക്കുന്ന ഇന്നത്തെ കാലത്ത്  “ഏറ്റവും കുറഞ്ഞ ചിലവിൽ കൂടുതൽ യാത്രകൾ (അനുഭവങ്ങൾ)” എന്ന ലക്ഷ്യത്തോടെ ഒരുപറ്റം യുവ സുഹൃത്തുക്കളായ നിഖിൽ ശിഹാബ് സുജിത്ത് റഷീദ് എന്നിവരുമായി ഞാൻ യാത്ര തിരിച്ചു

കുറഞ്ഞ ചിലവിലുള്ള യാത്രകളായതിനാൽ ട്രെയിൻ ടിക്കറ്റ് ഒന്നും ബുക്ക് ചെയ്യാതെ കൂട്ടുകാരോടൊപ്പം രാത്രി 9 മണിക്ക് ഷൊർണൂരിൽ നിന്നും തിരുവനന്തപുരം എക്സ്പ്രസ് (ഒരാൾക്ക് 95 രൂപ) പുലർച്ചെ 3.45 മണിയോടെ കൊല്ലത്തെത്തി അവിടെ നിന്നും 4 മണിക്ക് 10 രൂപ ടിക്കറ്റിൽ എറണാകുളം പാസഞ്ചർ ട്രയിൻ മൺറോതുരുത്ത് റെയ്ൽവേ സ്റ്റേഷനിൽ 4.15 ന് എത്തി ചേർന്നു.

സ്റ്റേഷന് വെളിയിൽ ഇറങ്ങിസ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി ഞങ്ങൾ ഒരു റൂം എടുത്തു ഒന്ന് ഫ്രഷ് ആകാൻ റൂം വാടക 500 രൂപ (അഞ്ചുപേർക്ക്) അത്യാവശ്യം നല്ല റൂമാണ് അവിടുന്ന് 7 മണിക്ക് റൂം വെക്കേറ്റ് ചെയ്തു മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്ത ഒരു വഞ്ചിയും ആയി സജീവേട്ടൻ മകൻ സച്ചു ഞങ്ങളോടൊപ്പം കൂടി അവിടെനിന്ന് ആദ്യം പോയത് ഒരു ചെറിയ തട്ടുകട യിലേക്കാണ് അപ്പവും മുട്ടക്കറി ഓർഡർ ചെയ്തു

അത് കഴിച്ച് 7 30 ന് തോണിയാത്ര ആരംഭിച്ചു ഒരു തോണിയിൽ അഞ്ച് പേർ ആദ്യം ചെറിയ കൈവഴികളിലൂടെയും പിന്നീട്തോട്ടിലൂടെയും നീങ്ങിയ തോണി 45 മിനിറ്റോടെ കായലിന്റെ മർമ്മ പ്രധാനഭാഗത്ത് എത്തിച്ചേർന്നു.  വിശാലമായി പരന്നു കിടക്കുന്ന അഷ്ടമുടി കായൽ,അതിലൂടെ നീങ്ങുന്ന തോണികൾ, ചുവന്ന നിറത്തിൽ ഉദിച്ചുയർന്നു വന്ന സൂര്യൻ എല്ലാം ചേരുമ്പോൾ വല്ലാത്തൊരു കാഴ്ചാനുഭവം തന്നെ ആയിരുന്നു. ജീവിതത്തിൽ ഇന്നേവരെ കായലിൽ

വെച്ചൊരു സൂര്യോദയം കണ്ടിട്ടില്ലാത്ത എനിക്ക് ഈ ക്യാമറയിലാക്കാൻ എല്ലാവരും മൽസരിക്കുന്നത്
കാഴ്ച വർണിക്കാൻ ആകുന്നതല്ല. ദൃശ്യം കാണാമായിരുന്നു.പിന്നീടങ്ങോട്ട് എല്ലാവരും ചേർന്ന്
ചെരിഞ്ഞും കിടന്നുമുള്ള പടമെടുപ്പ് ആയിരുന്നു. അവിടെ നിന്നും തോണിയാത്ര കണ്ടൽ കാടു കാണൻ
ആയിരുന്നു. കണ്ടൽകാടുകളുടെ ഉൽഭവത്തെ പറ്റിയും സംരക്ഷണത്തെ പറ്റിയും തോണിക്കാരൻ സജീവേട്ടൻ വിശദമായി വിവരിച്ചു തന്നു.

പിന്നീട് നേരെ മത്സ്യ കൃഷി കാണാൻ പോയി. ടൂറിസം പോലെ തുരുത്തുകാരുടെ പ്രധാന ഉപജീവന മാർഗ്ഗങ്ങളിലൊന്നാണ് മത്സ്യക്കുഷി. പൂമീൻ,കരിമീൻ, കൊഞ്ച് തുടങ്ങിയവയാണ് പ്രധാന മത്സ്യങ്ങൾ. പാകമായവയെ വിൽപ്പനക്കു വേണ്ടി പിടിക്കുന്നതും കാണാമായിരുന്നു. സജീവേട്ടൻ എല്ലാം വിശദമായി തന്നെ പറഞ്ഞു തന്നു. സുഹൃത്ത് ശിഹാബ് അതെല്ലാം

തന്റെ ക്യാമറയിലാക്കുന്നുണ്ടായിരുന്നു.വന്ന വഴി തന്നെ മടങ്ങാതെ കുറച്ചൂടെ ഇടുങ്ങിയതും ദുർഘടവുമായ മറ്റൊരു വഴിയാണ് സജീവേട്ടൻ തിരഞ്ഞെടുത്തത്.ഇടക്കിടെ വരുന്ന വളവുകളും ഉയരം നന്നെ കുറഞ്ഞ പാലങ്ങൾ വരുമ്പോഴുള്ള കുനിഞ്ഞ് ഇരുന്നുള്ള തോണിയാത്ര നമുക്ക് പുതിയൊരനുഭവമാണെങ്കിൽ കൂടി മധ്യവയസ്കനായ സജീവേട്ടൻ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. മൺറോയിലെ ജീവിതങ്ങൾവിവരിച്ചു തരാൻ പറ്റിയ ആളാണ് നമ്മുടെസജീവേട്ടൻ തോടിന്റെ വശങ്ങളിലുള്ള ഹോം സ്റ്റേയിൽ താമസിക്കുന്ന വിദേശികൾ

സാധാരണദിവസത്തെപോലെജോലിയിലേർപ്പെട്ടിരിക്കുന്ന മൺറോ നാട്ടുകാർ, കക്ക വാരി ജീവിക്കുന്ന ജോലിക്കാർ എല്ലാവരോടും ചിരിച്ചും കുശലം പറഞ്ഞും സജീവേട്ടൻ തോണി മുന്നോട്ട് തുഴഞ്ഞു.
സന്തോഷവും സ്വസ്ഥ്ഥതയും നൽകുമ്പോഴും ഏതു സമയത്തും തന്നെ കാണാൻ എത്തുന്നവർക്ക്

സന്തോഷവും സ്വസ്ഥതയും നൽകുമ്പോഴും വർഷം തോറും കുറഞ്ഞ് വരുന്ന കൃഷിയും,
മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കായലും,ടൂറിസം വർധിച്ചതോടെ കുമിഞ്ഞു കൂടികൊണ്ടിരികുന്ന പ്ലാസ്റ്റിക്
മാലിന്യവും മൺറോയുടെ സൗന്ദര്യം നശിപ്പിച്ചു കൊണ്ടായിരിക്കുന്നു. എല്ലാ മാസവും പൈസ കൊടുത്ത് പൈപ്പ് വഴിയുള്ള കുടിവെള്ളം വാങ്ങുന്ന നിസ്സഹായത സജീവേട്ടൻ വിഷമത്തോടെപങ്കുവെക്കുന്നുണ്ടായിരുന്നു.

ആരോ പറഞ്ഞ പോലെ “നമ്മൾ കണ്ട് ആസ്വദിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്തിന്റെ ഭംഗിയൊന്നും അവിടെ
ജീവിച്ചു കൊണ്ടിരിക്കുന്ന ആളുകളുടെ ജീവിതങ്ങൾക്കുണ്ടാവാറില്ല” എന്നത് വലിയൊരു സത്യമാണെന്ന് സജീവേട്ടെന്റ സംസാരത്തിതിൽ നിന്നും നമുക്ക് വായിച്ചെടുക്കാവുന്നതാണ്. മൺറോക്കാരി സുഹൃത്ത് എയ്ഞ്ചൽ പറയുന്നത് പോലെ”ഞങ്ങൾ മൺറോക്കാർ നശിപ്പിക്കാത്തത് പോലെ ഈ സ്വർഗത്തെ പുറത്തു നിന്നും വരുന്ന സഞ്ചാരികളും നശിപ്പിക്കാതിരിക്കട്ടെ..ൺറോയുടെ സൗന്ദര്യം ഇതുപോലെ നിലനിൽക്കട്ടെ…
ഈ സുന്ദര കാഴ്ചകൾ വരും തലമുറകൾക്ക് ഒരു മുതൽക്കൂട്ടാകട്ടേ”…

3 മണിക്കൂർ നീണ്ട തോണിയാത്ര അവസാനിപ്പിച്ച് (തോണിയൊന്നിന് മണിക്കൂറിന് 500 രൂപ നിരക്കിൽ)
സജീവേട്ടൻന്റ തോണിക്കായി മകൻ സച്ചുവിൻറെ നമ്പർ താഴെ കൊടുക്കുന്നു (+91 89438 62082)
രാത്രി 6.30 മണിയോടെ കൊല്ലത്തു നിന്നും നാട്ടിലേക്ക് തിരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here