നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ജാവ ബൈക്കുകൾ നിരത്തിൽ എത്തിച്ചിരിക്കുകയാണ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ്, മാർച്ച് മുപ്പതിന് ഏതാനം ബൈക്കുകൾ കമ്പനി വിതരണം ചെയ്തിരുന്നു. അടുത്ത ഘട്ട വിതരണം ഏപ്രിൽ പതിനഞ്ചിന് നടക്കും ഏപ്രിൽ മാസം അവസാനത്തോടെ നവംബർ പതിനഞ്ചിന് മുൻപ് ബുക്ക് ചെയ്തവർക്ക് സിംഗിൾ ചാനൽ എബിഎസ് ജാവാ, ജാവാ 42 വാഹനങ്ങൾ കൈമാറും. നവംബർ 16 ന് ശേഷം ബുക്ക് ചെയ്തവർക്ക് മെയ് മാസം ആകും വാഹനങ്ങൾ വിതരണം ചെയ്യുന്നത് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.
ജാവ ബൈക്കുകൾ നിരത്തിലിറങ്ങിയിട്ടും മൈലേജ് വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തു വിട്ടിരുന്നില്ല എന്നാൽ കഴിഞ്ഞ ദിവസമാണ് കമ്പനി ഇ കാര്യം ഒഫീഷ്യലായി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത് 37.5 കിലോമീറ്റർ മൈലേജ് ആണ് ജാവ, ജാവാ 42 മോഡലുകളിൽ ലഭിക്കുന്നത്. മഹേന്ദ്ര മോജോയിൽനിന്ന് കടമെടുത്ത എൻജിൻ ആണെങ്കിലും മോജോയെ അപേക്ഷിച്ചു 2.5 കിലോമീറ്റർ മൈലേജ് കൂടുതൽ ലഭിക്കുന്നുണ്ട് ജാവാ മോഡലുകളിൽ
293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്‌സി എന്‍ജിന്‍ ഇരു ബൈക്കുകളും ഉപയോഗിക്കുന്നു. ഈ മോട്ടോര്‍ 27 എച്ച്പി കരുത്തും 28 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ജാവ സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1.64 ലക്ഷം രൂപയും ഡുവല്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1.72 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ജാവ ഫോര്‍ട്ടി ടു സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1.55 ലക്ഷം രൂപയും ഡുവല്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1.63 ലക്ഷം രൂപയും വില വരും.