ആകാശഗംഗ (milkyway) ഈ ഭൂമിയിൽ ജീവിച്ച് മരിക്കുന്നതിനിടയിൽ ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം

0
578

ആകാശഗംഗ ഈ ഭൂമിയിൽ ജീവിച്ച് മരിക്കുന്നതിനിടയിൽ ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യത്തിന് സാക്ഷിയാവാൻ പറ്റിയ സന്തോഷത്തിലാണ് ഞാനും റിയാദിലെ ഒരുപറ്റം സഞ്ചാരികളും. ചില ദിവസങ്ങളിൽ ഭൂമിയും ആകാശവുമെല്ലാം നമുക്ക് വേണ്ടി പ്രത്യേകമായി അണിഞ്ഞൊരുങ്ങാറുണ്ട്… അങ്ങനെ ഒരു ദിവസമായിരുന്നു ഇന്നലെ രാത്രി. നമ്മളൊക്കെ കേട്ട് കേൾവി മാത്രമുള്ള ആകാശഗംഗയെ നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണുക എന്ന മഹാ സംഭവത്തിന് സാക്ഷിയാവുക എന്ന ലകഷ്യവും പേറിയാണ് റിയാദിൽ നിന്നും ഇരുനൂറ് കിലോമീറ്റർ അകലത്തിലേക്ക് മുപ്പത്തി രണ്ട്പേരടങ്ങുന്ന റിയാദ് സഞ്ചാരി യൂണിറ്റ് ടീം പുറപ്പെട്ടു.
അറുപത് എഴുപത് കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന മരുഭൂമിയുടെ ഒത്ത നടുവിൽ വൈകുന്നേര ത്തോടെ പോയി തമ്പടിച്ചിരുന്നു.

ഗള്‍ഫ് ജീവിതത്തില്‍ ഇങ്ങനെയൊരു പൊടിക്കറ്റ് അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഇല്ല. വാഹനം മുമ്പോട്ടെടുക്കാന്‍ പോലും പറ്റാതെ കുറെ സമയം റൊടരികില്‍ നിര്‍ത്തിയിടേണ്ടി വന്നു. അല്‍പ്പം ശമിച്ചപ്പോ വീണ്ടും യാത്ര തുടര്‍ന്നു.ഇത്രയും ശക്തമായ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ട് പോലും യാത്രയെ ഇഷ്ട്ടപെടുന്ന ആ ഒരു കൂട്ടം, ലക്ഷ്യത്തിലേക്ക് എത്തും വരെ മുന്നോട്ട് പോയിക്കൊണ്ടെയിരുന്നു. ആഗാശഗംഗ എന്ന ഈ പ്രതിഭാസം നമ്മുടെ കണ്ണുകൾ കൊണ്ട് കാണണമെങ്കിൽ, തെളിഞ്ഞ മാനവും വെളിച്ചത്തിന്‍റെ ഒരു കണികപോലും ഇല്ലാത്ത സ്ഥലമായിരിക്കണം. അതാണ് മരുഭുമി തിരഞ്ഞെടുത്തത് തന്നെ.

മിൽക്കിവേ യുടെ സാങ്കേതിക വിദഗ്ധന്മാരോക്കെ ഉള്ളത് കൊണ്ടുതന്നെ എത്രമണിക്കാണ് ഇത് ആകാശത്തിൽ പ്രത്യക്ഷമാവുക എന്ന കാര്യങ്ങളൊക്കെ വെക്തമായിരുന്നു. അവരുടെ കയ്യില്‍ അതിനെ നിരിക്ഷിക്കാനുളള ആപ്ലികേശന്‍സും മറ്റുമുണ്ടായിരുന്നു. മറ്റൊന്ന് മില്‍ക്കി വേ സ്പേഷലിസ്റ്റ് ഫോട്ടോഗ്രാഫര്‍ റഹ്മത്തിക്കയുടെ സാനിധ്യവും എടുത്ത് പറയേണ്ട ഒന്ന് തന്ന. എന്നാൽ കാലാവസ്ഥ ചതിച്ചു എന്ന് തന്നെ പറയാം. ശക്തമായ പൊടിക്കാറ്റ് വീണ്ടും തുടങ്ങി, ആകാശം പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞു. അവിടെ നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയത്കൊണ്ട് രാത്രി ഒരുമണിയോടെ റിയാദിലേക്ക് തിരിച്ചു. അപ്പോഴും ഉള്ളിൽ അടങ്ങാത്ത ആഗ്രഹവും, വലിയൊരു നിരാശയുമായിരുന്നു.

എന്നാൽ അപ്രധീക്ഷിതം എന്ന് തന്നെ പറയട്ടെ. വണ്ടികൾ അൽപ്പം മുമ്പോട്ട് പോയിക്കഴിഞ്ഞപ്പോ ഞങ്ങൾക്ക് വേണ്ടി മാത്രമെന്ന പോലെ ആകാശം തെളിഞ്ഞു… പെട്ടന്ന് തന്നെ ക്യാമറ സെറ്റ് ചെയ്യുകയും, തുരുതുര ഫോട്ടോ എടുക്കുന്നതും കാണമായിരുന്നു. ഫോട്ടോഗ്രഫന്‍മാരുടെ സജ്ജീകരണങ്ങള്‍ കണ്ടപ്പോ ഒരു സര്‍ജിക്കല്‍ സ്ട്രെെക്ക് പ്രതീതിയായിരുന്നു. എന്നാല്‍ ക്യമറയില്ലാത്ത ഞങ്ങള്‍ കുറച്ച്പേര്, വണ്ടിയിൽ നിന്നും പുറത്തിറങ്ങി മേൽപ്പോട്ട് നോക്കിയപ്പോൾ നക്ഷത്രങ്ങളുടെ പാലാഴി…. വെട്ടിത്തിളങ്ങുന്ന നക്ഷ്ട്രങ്ങൾക്കിടയിൽ ഒരു വെള്ള പരവധാനികൾ ഒഴുകി നടക്കുന്നത് പോലെ …. അതൊക്കെ ഞങ്ങളെ നോക്കി പുഞ്ചിരി തൂകുന്നുമുണ്ട്. കയ്യിലുണ്ടായിരുന്ന ഷീറ്റ് വിരിച്ചു മുകളിലേക്ക് നോക്കി അങ്ങനെ കിടന്നു.

മൂടിപ്പുതച്ചു ഉറങ്ങുന്ന പലർക്കും ലഭിക്കാത്ത ആ വലിയൊരു സൗഭാഗ്യം അനുഭവിച്ച അറിയുകയാണ്. പക്ഷെ അതിന്‍റെ ദൈർഗ്യം വെറും ഇരുപത്തി അഞ്ചുമിനിറ്റ് മാത്രമായിരുന്നു. വീണ്ടും ശക്തമായ പൊടിക്കാറ്റ് ആകാശത്തെ മൂടി മറച്ചു. നിരാശരായില്ല, അൽപ്പം നേരമെങ്കിലും ആസ്വദിക്കാൻ പറ്റിയ വലിയ സന്തോഷം മുഖത്ത് വിടർന്നു.ആകാശത്ത് ചന്ദ്രനില്ലാത്ത ദിവസങ്ങളിൽ മാത്രമേ ഇത് വെക്തമാവുകയുള്ളു. അതായത് മാസത്തില്‍ ഒരു തവണ. ചെറിയ ഒരു പ്രകശം പോലും ഇതിനെ ദർശിക്കുന്നതിൽ കളങ്കമുണ്ടാകും.

എന്ത്കൊണ്ട് ഈ കാഴ്ച ലോകത്തിലുള്ള കേവലം ചിലരിൽ ഒതുങ്ങുന്നു എന്നതിന് മറുപടിയാണ് ഇതിന് വേണ്ടി എടുക്കേണ്ടി വന്ന എഫേർട്ട്… പുലര്‍ച്ച് അഞ്ചരമണിയോടെ റൂമെത്തി, എട്ട് മണിക്ക് ജോലിക്കും പോയി..ഞങ്ങള്‍ ഒത്തുകൂടിയ നച്വറല്‍ ആര്‍ച്ചിന്‍റെ പോസ്റ്റ് മറ്റൊരു അവസരത്തിലെഴുതാം.
ഈ ജീവിതമിങ്ങനെ ജീവിച്ചു തീർക്കാതെ പ്രകൃതിയെ നമ്മുടെ നെഞ്ചോട് ചേർത്ത് വെക്കുക….
#binTraWell ഒരായിരം നന്ദി ടീം സഞ്ചാരി റിയാദ് യൂണിറ്റ്.

എഴുതിയത് : Najath Bin Abdurahiman

LEAVE A REPLY

Please enter your comment!
Please enter your name here