ടോൾ പ്ലാസ യിൽ തെറി വിളിയും കൈയേറ്റവും കൂടി വരുന്നു പ്രതികരിക്കാൻ ആരും ഇല്ലാത്തതു ആണ് ഇന്നും അവർ കൊള്ള പിരിവ് നടത്തി കൊണ്ട് ഇരിക്കുന്നത്
പാലിയേക്കര ടോൾ പ്ലാസയിൽ ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല , അവിടെ ഗുണ്ടാവിളയാട്ടമാണ് ആർക്കും ഇതിലൊന്നും ഇടപെടാൻ കഴിയില്ല സർക്കാരും പോലീസും ഒക്കെ ഇവിടെ വെറും നോക്കുകുത്തി മാത്രം ഇതാണ് പറയുന്നത് വല്ലവന്റെയും കക്ഷത്തിൽ തലവെച്ചുകൊടുക്കുമ്പോ നമ്മളൊന്ന് ആലോചിക്കണം എന്ന് അവർക്കെതിരെ പരാതിയുമായിപോയാൽ എവിടന്നാണ് ഇടിവരുന്നത് എന്ന് പറയാൻപറ്റില്ല
2012 ഫെബ്രുവരിയിണ് ടോള്‍ പിരിവ് തുടങ്ങിയത്. മണ്ണുത്തി-ഇടപ്പള്ളി ദേശിയ പാതയില്‍ ടോള്‍ കമ്പനി കരാര്‍ പ്രകാരം ആറ് മേല്‍പ്പാലങ്ങളും രണ്ട് അടിപ്പാതകളും നിര്‍മിച്ചതായാണ് ദേശീയ പാത അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ നിര്‍മാണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നാണ് ദേശീയപാത അതോറിറ്റി രേഖമൂലം നല്‍കിയിരിക്കുന്ന വിശദീകരണം