പേടി കാരണം വിമാനയാത്ര ഒഴിവാക്കുന്നവർക്കായി; വിമനത്തതാവളത്തിൽ എന്തൊക്കെ ചെയ്യണം, എങ്ങനെ ഒരുങ്ങണം അറിയേണ്ടതെല്ലാം

0
1431

ആഭ്യന്തര വിമാനയാത്ര -എങ്ങിനെ?
Share Please..
ഇപ്പോൾ വിമാനയാത്രയുടെ ചെലവ് കുറഞ്ഞു വരികയാണ്. സാധാരണക്കാരും ട്രെയിൻ വിട്ട് പതുക്കെ വിമാനത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ചെറിയൊരു പേടി കാരണം വിമാനയാത്ര ഒഴിവാക്കുന്നവരുമുണ്ട്. വിമനത്തതാവളത്തിൽ എന്തൊക്കെ ചെയ്യണം, എങ്ങനെ ഒരുങ്ങണം എന്നറിയാത്തവരും ഉണ്ട്. അവർക്ക് വേണ്ടി ഷെയർ ചെയ്യണേ..ആദ്യമായി ആഭ്യന്തര വിമാന യാത്ര നടത്താൻ ഒരുങ്ങുന്നവർക്കുള്ളതാണ് ഈ കുറിപ്പ്. മറ്റുള്ളവർ സദയം ക്ഷമിക്കുക.

1. ടിക്കറ്റ് എടുക്കാൻ

ആഭ്യന്തര യാത്രക്കുള്ള ടിക്കറ്റ് ഓണ്ലൈൻ ആയും ട്രാവൽ ഏജൻസി വഴിയും ബുക് ചെയ്യാം. അതത് വിമാന കമ്പനികളുടെ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളായ *makemytrip.com, ixigo.com , cleartrip.,com , goibibo.com, skyscanner.co.in,Expedia.co.in, easymytrip.com* എന്നീ തേഡ് പാർട്ടി സൈറ്റുകളിലും ബുക് ചെയ്യാം. തേഡ് പാർട്ടി സൈറ്റുകളിൽ ബുക് ചെയ്യുമ്പോൾ ആ റൂട്ടിൽ ആ ദിവസം ഉള്ള എല്ലാ ഫ്ലൈറ്റുകളും ഏറ്റവും ചാർജ് കുറവുള്ളത് ആദ്യം എന്ന രീതിയിൽ കാണിക്കും. ചില സൈറ്റുകളിൽ നമ്മൾ എത്തിച്ചേരുന്ന എയർപോർട്ടിനടുത്തുള്ളഹോട്ടൽ റൂം ബുക്കിംഗ് കൂടി നടത്താം. ഓൺലൈനായി പണം അടക്കാം.ഈപേയ്മെന്റ്, ഭിം യു പി ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, വാലറ്റ്‌ മുഖാന്തിരം പണം അടക്കാം.ബുക് ചെയ്യുമ്പോൾ നമ്മൾ യാത്രക്കാരന്റെ പേര് ,വയസ്സ് എന്നിവ കൃത്യമായി നൽകണം.

യാത്രക്കാരന് ഏതെങ്കിലും *ഐ ഡി കാർഡ്‌* ഉണ്ടായിരിക്കണം. ഇലക്ഷൻ ഐ ഡി, ആധാർ, ഡിപാർട്മെന്റ് ഐ ഡി, ഡ്രൈവിങ് ലൈസൻസ്,സ്‌കൂൾ, കോളേജ് ഐ ഡി എന്നിവ ഒറിജിനൽ സ്വീകരിക്കും. പക്ഷെ യാത്ര ചെയ്യുമ്പോൾ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന അതേ *ഐഡി കാർഡിലെ _പൂർണ്ണമായ_ പേരും ടിക്കറ്റിലെ പേരും ഒന്നായിരിക്കണം.* അല്ലെങ്കിൽ വെരിഫിക്കേഷൻ സമയത്തു ബുദ്ധിമുട്ടുണ്ടാകും.

*2. ഗ്രൂപ് ബുക്കിംഗ്* (9 ഇൽ കൂടുതൽ ആളുകൾ) വേണമെങ്കിൽ അതത് വിമാന കമ്പനിയുടെ സെയിൽസ് വിഭാഗവുമായോ അംഗീകൃത ട്രാവൽ ഏജന്സിയുമായോ ബന്ധപ്പെടണം. നമ്മൾ കടയിൽ നിന്നും ഒന്നിച്ചു സാധനങ്ങൾ വാങ്ങുമ്പോൾ സാധാരണ ആ കടയിൽ നിന്നും ഡിസ്‌കൗണ്ട് കിട്ടാറുണ്ട് .പക്ഷെ അതിൽ നിന്നും വിപരീതമായി ടിക്കറ്റിൽ ആള് കൂടുമ്പോൾ ഒരാൾക്കുള്ള ചാർജ് കൂടുന്നത് വിമാന ടിക്കറ്റിന്റെ ഒരു പ്രത്യേകതയാണ്. അതായത് ഗ്രൂപ് ബുക് ചെയ്താൽ ഒരാൾക്കുള്ള ചാർജ് (per head charge) ഒരു ടിക്കറ്റ് ബുക് ചെയ്യുമ്പോൾ വരുന്ന ചർജിനെക്കാൾ 10-20%വരെ അധികമായിരിക്കും. ഗ്രൂപ് ആയി പോകുന്നവർ 2-4 പേര് ആയി ബുക് ചെയ്യുന്നതാണു നല്ലത്. അതിൽ ഒരു അപകടവും വരാം.മതിയായ ടിക്കറ്റ് ലഭ്യത ഇല്ലെങ്കിൽ ഒരു ഗ്രൂപ്പിലെ അവസാനം ബുക് ചെയ്യുന്ന ആളുകൾക്ക് ആ ഫ്ലൈറ്റിൽ തന്നെ ടിക്കറ്റ് കിട്ടണമെന്ന് നിർബന്ധമില്ല.

*ടിക്കറ്റ്‌* ടിക്കറ്റിന്റെ പ്രിന്റൗട്ട് അല്ലെങ്കിൽ ബുക്ക് ചെയ്‌തപ്പോൾ കൊടുത്ത മൊബൈലിൽ വന്ന മെസ്സേജ് എന്നിവ യാത്ര ചെയ്യുമ്പോൾ കയ്യിൽ വേണം. അതിൽ *ഒരു ഇംഗ്ലീഷ് അക്ഷരങ്ങൾ കൂടിച്ചേർന്നപി എൻ ആർ നമ്പർ(PNR Number)*,ഫ്ലൈറ്റിന്റെ നമ്പർ എന്നിവ ഉണ്ടാകും.

*3. യാത്രക്കൊരുങ്ങാൻ*
ആഭ്യന്തര യാത്രയിൽ ഫ്ലൈറ്റിൽ നമ്മളോടൊപ്പം ഉള്ള *luggage* രണ്ടു തരത്തിൽ ഉണ്ട്. ” *1.ചെക് ഇൻ ബാഗേജ്”, “2.ക്യാബിൻ ബാഗേജ്”* ഇതിന് ചെക് ഇൻ ബാഗേജ് വിമാനത്തിന്റെ അടിയിൽ ഉള്ള കാർഗോ ഭാഗത്ത് വിമാന കമ്പനി സ്റ്റാഫ് വെക്കുന്നതാണ്. ക്യാബിൻ ബാഗേജ് നമ്മൾ കൈയിൽ എടുത്ത് നമ്മൾ ഇരിക്കുന്ന സീറ്റിനടുത്ത് മുകളിലെ റേക്കിൽ വെക്കേണ്ടതാണ്.

*ക്യാബിൻ ബാഗിൽ നിർബന്ധമായും വെക്കേണ്ടവ-* മൊബൈൽ ഫോൺ, പവർബാങ്ക്, ബാറ്ററി, ചാർജർ തുടങ്ങിയവ നിര്ബന്ധമായും കാബിൻ ബാഗിൽ വെക്കണം. അതേ സമയം ഷേവിങ്ങ് ബ്ലേഡ്, കത്രിക, ,ഫോർക്, കത്തി തുടങ്ങിയവ നിര്ബന്ധമായും *ചെക് ഇൻ ബാഗേജിൽ* കരുതണം.

*4 പരമാവധി ലഗേജ്*

*ചെക് ഇൻ ബാഗേജിൽ പരമാവധി 13-15 കിലോയും കാബിൻ ബാഗേജിൽ പരമാവധി 7 കിലോയും മാത്രമേ (രണ്ടും കൂടി 20 കിലോ) ഫ്രീ ഉള്ളൂ.* കൂടുതൽ ആയാൽ ചാർജ് കൊടുക്കണം.

യാത്ര ദിവസം നമ്മൾ ഫ്ലൈറ്റ് പുറപ്പെടുന്നതിന് *ഒരു മണിക്കൂർ മുൻപ് എങ്കിലും* എയർപോർട്ടിൽ എത്തണം. അവിടെ കുറെ നടപടിക്രമങ്ങൾ ഉണ്ട് അതിനാണ് ഈ സമയം. ടിക്കറ്റ്‌, ടിക്കറ്റ് ബുക് ചെയ്യുമ്പോൾ പേര് നൽകാൻ ഉപയോഗിച്ച ഐ ഡി കാർഡ് ഒറിജിനൽ എന്നിവ മറക്കരുത്.

*5. എയർപോർട്ടിൽ*
എയർപോർട്ടിൽ നമ്മൾ *ആഭ്യന്തര പുറപ്പെടൽ* ടെർമിനലിൽ ( *ഡൊമസ്റ്റിക്* ഡിപാർച്ചർ ടെർമിനൽ) ആണ് എത്തേണ്ടത്. അവിടെ ഗേറ്റിൽ നമ്മൾ ടിക്കറ്റും ഐ ഡി കാർഡും കാണിച്ചു അകത്തു കടക്കണം. നമ്മൾ ടിക്കറ്റ്‌ ബുക് ചെയ്ത വിമാന കമ്പനിയുടെ കൗണ്ടർ ഉള്ളിൽ ഉണ്ടാകും. അവിടെ ക്യ വിൽ സ്ഥാനം ഉറപ്പിക്കുക. നമ്മുടെ ലഗേജ് കൂടെ ട്രോളിയിൽ വേണം. അവിടെ കൗണ്ടറിൽ നമ്മുടെ ടിക്കറ്റ്/മൊബൈൽ മെസ്സേജ് ,ഐ ഡി കാർഡ് എന്നിവ കാണിക്കണം. കൃത്യമായ പേര് ഐ ഡി കാർഡിൽ ഒത്തു നോക്കിയ ശേഷം നമ്മുടെ ലഗേജിലെ ചെക്കിൻ ബാഗേജ് വെയ്റ്റ് നോക്കി (പരമാവധി 15 കെ ജി) ലഗേജ് ഹാൻൻഡിലിൽ നമ്മുടെ പേരും യാത്ര വിവരങ്ങളും അടങ്ങിയ സ്റ്റിക്കർ പതിച്ചു കൺവെയർ ബെൽറ്റിലൂടെ കടത്തി വിടും. ആ കൗണ്ടറിൽ നിന്നും നമ്മൾക്ക് *ബോർഡിങ് പാസ് (Boarding pass)* ലഭിക്കും. ഈ ബോർഡിങ് പാസ് ആണ് ഇനി ടിക്കറ്റിന് പകരം ഉപയോഗിക്കേണ്ടത്. ഇതിൽ നമ്മുടെ *സീറ്റ് നമ്പർ, നമ്മൾ ഫ്ലൈറ്റിൽ കയറേണ്ട വഴി കാണിക്കുന്ന ഗേറ്റ് നമ്പർ* എന്നിവ ഉണ്ടാകും.

*6. സെക്യൂരിറ്റി ചെക്ക്*
പിന്നീട് നമ്മൾ സെക്യൂരിറ്റി പരിശോധനക്കായി പോകേണ്ടതാണ്. അവിടെ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ ആണ് പരിശോധിക്കുക.അവിടെ ഐ ഡി കാർഡും ബോർഡിങ് പാസ്സും കാണിക്കണം. അവിടെ നമ്മൾ നമ്മുടെ കയ്യിലെ ക്യാബിൻ ലഗേജ്/ഹാൻഡ് ബാഗ് എന്നിവ സ്കാൻ ചെയ്യും. അതിൽ തന്നെ മൊബൈൽ, ബാറ്ററി, കാമറ, പവർ ബാങ്ക്, വാച്ച്,പേഴ്‌സ് ആഭരണങ്ങൾ , മറ്റു ലോഹ ഭാഗങ്ങൾ ഉള്ള വസ്തുക്കൾ എന്നിവ പ്രത്യേകം ഒരു *ട്രേയിൽ* ഇട്ടു സ്‌കാൻ സ്കാൻ ചെയ്യണം. നമ്മൾ സ്വയം സ്‌കാൻ ചെയ്യപ്പെടും
രണ്ടു കയ്യും മുകളിലേക്കുയർത്തി ഉള്ള സ്കാനിങ്ങിന് നമ്മളെയും വിധേയമാക്കും. അതു കഴിഞ്ഞാൽ നമ്മൾ *ബോർഡിങ് പാസിൽ കാണിച്ചിരിക്കുന്ന ഗേറ്റ് നമ്പറുള്ള* ഗേറ്റിൽ എത്തണം. അതിൽ കൂടിയാണ് നമ്മൾ വിമാനത്തിൽ കയറുന്നത്. ചിലപ്പോൾ ഗേറ്റിൽ നിന്നു നേരിട്ടു വിമാനത്തിൽ കയറുന്ന എയ്‌റോ ബ്രിഡ്ജ് ഉണ്ടാകും. ചിലപ്പോൾ ഗേറ്റിൽ നിന്നും ഒരു ബസിൽ നിങ്ങളെ ഫ്ലൈറ്റിനടുത്തേക്കു കൊണ്ടു പോകും. അവിടെ ഗേറ്റിൽ ബോർഡിങ് പാസ് കാണിക്കണം.
*7. വിമാനത്തിൽ*

വിമാനത്തിൽ കയറിയാൽ നമ്മുടെ ബോർഡിങ് പാസ്സിലെ സീറ്റ് നമ്പർ കണ്ടെത്തി അതിൽ ഇരിക്കണം. A,B, C..എന്ന ക്രമത്തിൽ വിമാനത്തിന്റെ മുൻഭാഗം മുതൽ സീറ്റ് ഉണ്ടാകും ഉദാ. F6 ,G2 എന്നിങ്ങനെ നമ്പർ ഉണ്ടാകും. സീറ്റ് കണ്ടെത്തിയാൽ നമ്മുടെ കയ്യിൽ ഉള്ള കാബിൻ ലഗേജ്/ഹൻഡ്ബാഗ് സീറ്റിന്റെ മുകളിലെ റാക്കിൽ കിടത്തി വെക്കണം. സീറ്റ് ബെൽറ്റ് ഇടണം
വിമാനം പുറപ്പെടുന്നതിനു മുൻപ് ക്യാബിൻ ക്രൂ വന്നു സീറ്റ് ബെൽറ് ഇടുന്ന വിധവും നമ്മുടെ സീറ്റിനടിയിൽ ഉള്ള എയർ ബാഗ് ആവശ്യമെങ്കിൽ ഉപയോഗിക്കേണ്ട വിധവും അതുപോലെ വിമാനത്തിൽ മർദ്ദ വ്യത്യാസം വന്നാൽ സീറ്റിനു മുകളിൽ നിന്നും ഓക്സിജൻ മാസ്‌ക് വരുന്ന വിധവും 5 മിനിറ്റിൽ (ഇംഗ്ളീഷ്/ഹിന്ദി) പറഞ്ഞു തരും.
പിന്നെ വിമാനത്തിൽ കിട്ടുന്ന ഭക്ഷണത്തെപ്പറ്റിയും. *നിങ്ങൾ ടിക്കനോടൊപ്പം ഭക്ഷണം ബുക് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ബോർഡിങ് പാസിൽ ആ വിവരം രേഖപ്പെടുത്തിയിട്ടുണ്ടാകും.* ആ ലിസ്റ്റ് സീറ്റ് നമ്പർ സഹിതം കാബിൻ ക്രൂവിന്റെ അടുത്തുണ്ടാകും അവർ നിങ്ങളുടെ അടുത്തു വന്നു ഓർഡർ ചെയ്ത ഭക്ഷണം തരും.ഇല്ലെങ്കിൽ നിങ്ങൾക്ക് വിമാനത്തിൽ തന്നെ പണം കൊടുത്ത് വാങ്ങാവുന്നതാണ്. വില വിവരം നിങ്ങളുടെ സീറ്റിനു മുൻപിലെ കമ്പനി കാറ്റലോഗിൽ കിട്ടുന്നതാണ്
സീറ്റ് ബെൽറ് ടേക് ഓഫ്/ലാൻഡിങ് സമയത്തു മാത്രം സാധാരണ ഗതിയിൽ ഉപയോഗിച്ചാൽ മതി.കാലാവസ്‌ഥ പ്രശ്നമോ മറ്റോ ഉള്ളപ്പോഴും , ‘എയർ ഗട്ടർ’ പോലുള്ള സമയത്തും ചിലപ്പോൾ കാബിൻ ക്രൂ നിര്ദേശിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഉപയോഗിക്കേണ്ടി വന്നേക്കാം. വിമാനത്തിലെ വാഷ് റൂം/ ടോയ്‌ലറ്റ് മുൻ ഭാഗത്തും പിൻ ഭാഗത്തും ഉണ്ട്. വിമാനം ടേക്ക് ഓഫ്/ലാൻഡിംഗ് സമയത്തോ പ്രതികൂല കാലാവസ്‌ഥാ സമയത്തോ വിമാനത്തിലെ വാഷ് റൂം/ടോയ്‌ലെറ്റ് ഉപയോഗിക്കാൻ പാടില്ല.
വിമാനം ലാൻഡ് ചെയ്യാൻ പോകുമ്പോൾ നമ്മൾ വീണ്ടും സീറ്റ് ബെൽറ്റ് ഇടണം.

*8.വിമാനം ഇറങ്ങിയാൽ*

നമ്മൾ വിമാനം ഇറങ്ങിയാൽ നമ്മുടെ ചെക് ഇൻ ലഗേജ് വരുന്ന കൺവെയർ ബെൽറ്റിന്റെ നമ്പർ കാബിൻ ക്രൂ വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപായി അനൗൻസ്‌ ചെയ്യും. ലാൻഡ് ചെയ്തതിനു ക്യാബിൻ ബാഗേജ്/ഹൻഡ്ബാൻഡ് മുകളിലെ റേക്കിൽ നിന്നും എടുക്കുക . വിമാനത്തിൽ നിന്നും പുറത്തു വന്ന ശേഷം നേരത്തെ അന്നൗൻസ്‌ ചെയ്ത കൺവേയറിൽ നിന്നും നിങ്ങളുടെ ചെക് ഇൻ ലഗേജ് എടുത്തു പുറത്തു കടക്കാവുന്നതാണ്.

ഷെയർ ചെയ്യണേ : സാം വർഗീസ്

LEAVE A REPLY

Please enter your comment!
Please enter your name here