വയനാട് മാറിക്കൊണ്ടിരിക്കുകയാണ്.പരമ്പരാഗത വിനോദസഞ്ചാര ആശയങ്ങൾ ഒക്കെ പൊളിച്ചെഴുതിക്കൊണ്ട് പുതിയ പുതിയ ആകർഷണങ്ങളാണ് സഞ്ചാരികൾക്കായി വയനാട് ഒരുക്കിവെച്ചിരിക്കുന്നത്. ഇന്ത്യൻ ടൂറിസത്തിൽ തന്നെ വ്യത്യസ്തയൊരുക്കി ഇതാ സഞ്ചാരികൾക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം. ചൈനയിൽ ടൂറിസത്തിനു ലോക ജനപ്രീതി നേടിക്കൊടുത്ത ഗ്ലാസ് ബ്രിഡ്‌ജിന്റെ ചെറിയ ഒരു പതിപ്പ്. മേപ്പടിയിൽ നിന്നും വെറും 13 കിലോമീറ്റർ അകലെ 900കണ്ടിയിൽ കഴിഞ്ഞ ദിവസം മുതൽ വളരെ മനോഹരവും ആശ്ചര്യപ്പെടുത്തുന്നതും ആയ ഒരു കണ്ണാടിപ്പാലം സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നു.
ഇന്ത്യയിൽ തന്നെ ആദ്യമായി സഞ്ചാരികൾക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം ആദ്യമാണ്. മേപ്പടിയിൽ നിന്നും വെറും 13 കിലോമീറ്റർ അകലെ 900കണ്ടിയിൽ കഴിഞ്ഞ ദിവസം മുതൽ വളരെ മനോഹരവും, ആശ്ചര്യ പ്പെടുത്തുന്നതുമായ ഒരു കണ്ണാടിപ്പാലം സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നു ഏകദേശം നൂറടിയോളം ഉയരത്തിലാണ് ഇൗ പാലം നിലകൊള്ളുന്നത്. സഞ്ചാരികൾക്ക് ദൃശ്യവിസ്മയമായാണ് ഇൗ കണ്ണാടിപാലം. കണ്ണാടിപ്പാലം പ്രൈവറ്റ് റിസോർട്ടുകാരുടേതാണ്. നിർമിതിക്കാവശ്യമായ ഫൈബർഗ്ലാസ് ഉൾപ്പടെ സകലതും ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. ഗ്ലാസ് പാലത്തിലെ നടത്തിന് ഒരാൾക്ക് 100 രൂപയാണ് ഫീസ്