നിങ്ങൾക്കറിയാമോ? വർഷത്തിൽ 11 മാസം വെള്ളത്തിൽ മുങ്ങി കിടക്കുകയും ഒരു മാസം മാത്രം നമുക്ക് പുറത്തു കാണാനും കഴിയുന്ന ഒരു ഗ്രാമത്തിന്റെ കഥ?അതെ അങ്ങനെ ഒരു ഗ്രാമമുണ്ട്. നമ്മുടെ ഈ ഗ്രൂപ്പിൽ ആരും പറഞ്ഞു കേൾക്കാത്ത ഒരു സ്ഥലം. ഗോവയിൽ ആണ് ഈ സ്ഥലം എന്നതാണ് മറ്റൊരു പ്രത്യേകത. പേര് ‘കുർടി’ ഗോവ എന്ന് പറയുമ്പോൾ പലരുടെയും മനസ്സിൽ ഓടിയെത്തുന്നത് ബീച്ചുകളും, പിന്നെ കുറച്ചു മാതാമ്മമാരും മദ്യവും ആയിരിക്കും.എന്നാൽ ഗോവയ്ക് മറ്റൊരു മുഖം കൂടെ ഉണ്ട്.
ഒരു വർഷമായി ഞാൻ ഗോവയിൽ വർക്ക് ചെയ്യുന്നുണ്ട്.ഇന്നലെ എന്റെ കുറച്ചു ഗോവൻ സുഹൃത്തുക്കൾ ആണ് ഇങ്ങനെ ഒരു സ്ഥലം ഉള്ള കാര്യം പറയുന്നത്. ഒന്നും നോക്കിയില്ല നേരെ ബൈക്ക് എടുത്ത് ഞങ്ങൾ ‘kurdi’ ക്ക് തിരിച്ചു. ‘Margao’ city യിൽ നിന്നും ഒരു മണിക്കൂറിനു മേലെ ഓട്ടം ഉണ്ട്. കുറച്ചു ഓഫ് റോഡും ഓടാൻ ഉണ്ട്. എങ്കിലും കഷ്ടപെട്ടത് വെറുതെ ആയില്ല.
അവിടെ എത്തിയപ്പോൾ എനിക്ക് കാണാൻ സാധിച്ചത് കുറെ തകർന്നു കിടക്കുന്ന പഴയ കാലത്തെ വീടുകളും കിണറും പിന്നെ കുറച്ചു ഉയരത്തിലായി ഒരു ചെറിയ ക്ഷേത്രവുമാണ്.ഇതിന്റെ ചരിത്രം പറഞ്ഞാലേ നിങ്ങൾക് കാര്യം മനസ്സിലാവൂ ഇനി ഗ്രാമത്തിന്റെ ചരിത്രത്തിലേക്ക് കടക്കാം സൗത്ത് ഗോവയിലെ സാങ്വേം താലൂക്കിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഗോവയിലെ ആദ്യ മുഖ്യമന്ത്രി ആയിരുന്ന ദയാനന്ത് ബന്ദോതകറിന്റെ സ്വപ്ന പദ്ധതി ആയിരുന്നു ‘സെലോലിം ഡാം ‘
1975-76 കാലഘട്ടത്തിൽ ഡാം നിർമാണം ആരംഭിക്കുന്നു. അവിടം മുതലാണ് കഥ ആരംഭിക്കുന്നത്.
ഡാം പ്രവർത്തനം ആരംഭിച്ചതോടുകൂടെ പല ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങാൻ തുടങ്ങി.
ജനങ്ങളുടെ ആകെ ഉള്ള വരുമാനമാർഗം കൃഷി ആയതിനാൽ തന്നെ അവര്ക് സ്വന്തം സ്ഥലം വിട്ട് പോവാൻ പറ്റുമായിരുന്നില്ല.അങ്ങനെ ഗവൺമെന്റ് തന്നെ അവര്ക് വേണ്ട ഭൂമി അനുവദിച്ചു.ചില കുടുംബങ്ങൾ പിരിഞ്ഞു നിന്നു. എങ്കിലും വെള്ളം കയറുമ്പോൾ അവര്ക് മാറി പോവാതെ വേറൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല.
ചില കുടുംബങ്ങൾ കുടിലുകൾ നിർമിക്കുകയും ഗവൺമെന്റ് അനുവദിച്ച സ്ഥലങ്ങളിൽ താമസിക്കുകയും ചെയ്തുവെങ്കിലും വീടുകൾ നിർമ്മിക്കപ്പെടുന്നതുവരെ ഗവൺമെന്റ് സ്ഥാപിച്ച പുനരധിവാസ കേന്ദ്രങ്ങളിൽ ജീവിക്കാൻ നിർബന്ധിതരായി. സെല്ലോലിം അണക്കെട്ട് നിർമ്മിച്ചത് ഗോവയ്ക്ക് ഗുണം ചെയ്തു എങ്കിലും . 400-ലധികം കുടുംബങ്ങൾ തങ്ങളുടെ പൂർവിക ഭൂമിയിൽ നിന്ന് അകന്നു പോയി. ഗോവയുടെ സ്വയംപര്യാപ്തതയ്ക്കായി അവർ തങ്ങളുടെ ഗ്രാമം ബലിയർപ്പിച്ചു.
രണ്ടു മാസം മാത്രം നമുക്ക് കുർടി ഗ്രാമം സന്ദർശിക്കാം.എല്ലാ വർഷവും സോമേശ്വർ ക്ഷേത്രത്തിൽ വാദ്യോപകരണം ഉപയോഗിച്ച ഭജന ഇരുന്നും പ്രാര്തനനകൾ നടത്തിയും അവരുടെ ഓർമ്മകൾ ഓർമ്മിപ്പിക്കുകയും അവരുടെ പൂർവികരുടെ സ്നേഹത്തിന്റെ ഓർമ്മക്കായി ഓർമ്മിക്കുകയും ചെയ്യുന്നു. മഴക്കാലത്ത് ഈ സ്ഥലം പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴുന്നു. ക്ഷേത്രത്തിന്റെ താഴികക്കുടം മാത്രമാണ് നമുക്ക് പിന്നെ കാണാൻ കഴിയൂ. ഗോവയിൽ നിന്നും കാർവാറിൽ നിന്നുമുള്ള ഭക്തർ വർഷം തോറും ക്ഷേത്രത്തിൽ എത്തുന്നു. കുർടി യെ കുറിച്ച് അറിയാൻ ആഗ്രഹമുള്ളവർ മഴക്കാലത്തിനു മുമ്പ് അവിടത്തെ മനോഹാരിത ആസ്വദിക്കണം.
റോഡ് വഴിയും ട്രെയിൻ വഴിയും നമുക്ക് അവിടക്ക് എത്തി ചേരാവുന്നതാണ്.റോഡ് വഴി ആണ് ഞാൻ പോയത്. ട്രെയിൻ കൂടുതൽ ഡീറ്റെയിൽസ് അറിയില്ല.ഒറ്റപെട്ട സ്ഥലമായതിനാൽ തന്നെ അധികം ആരും അറിഞ്ഞിട്ടുമില്ല. ഗോവയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ (april, may ) മാസങ്ങളിൽ ആണെങ്കിൽ ഈ ചരിത്ര സ്ഥലം കൂടെ ഉൾപെടുത്താൻ ശ്രമിക്കുക. എനിക്ക് ഇന്നലെ ആണ് പോവാൻ സാധിച്ചത്.മികച്ച ഒരു അനുഭവം ആയിരുന്നു.
കടപ്പാട് : ഷിനോജ് സഞ്ചാരി ഗ്രൂപ്പ്