വാഹനം വെള്ളത്തിൽ മുങ്ങിയാൽ ? ചെയ്യേണ്ടത് ; ഷെയർ ചെയ്യാൻ മറക്കല്ലേ

0
753

വെള്ളത്തിൽ മുങ്ങിയ വാഹനം ഒരിക്കലും സ്റ്റാർട് ചെയ്യാൻ ശ്രമിക്കരുത്. സൈലൻസർ വഴിയും മറ്റും വെള്ളം എഞ്ചിനിൽ കടന്നിരിക്കും. ഈ സാഹചര്യത്തിൽ വാഹനം സ്റ്റാർട് ചെയ്താൽ എഞ്ചിൻ പൂർണമായും പ്രവർത്തന രഹിതമാകാൻ സാധ്യത ഏറെയാണ്.കൂടാതെ ഇത്തരം സന്ദർഭങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാതെ വരികയും ചെയ്യുന്നു.

സർവീസ് സെന്ററിലേക്ക് വാഹനം Tow ചെയ്ത് കൊണ്ടു പോകണം. ടാറ്റയുടെ വാഹനമാണെകിൽ 18002097979 എന്ന നമ്പറിൽ ഡയൽ ചെയ്താൽകമ്പനി തന്നെ വാഹനം സൗജന്യമായി അവരുടെ സർവീസ് സെന്ററിൽ എത്തിക്കുന്നതായിരിക്കും

വെള്ളത്തിലൂടെ പരമാവധി വാഹനം ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. എപ്പോഴും എയർ ഫിൽറ്ററിന് താഴെയാണ് ജല നിരപ്പെന്ന് ഉറപ്പുവരുത്തുക. എയർ ഫിൽറ്ററിന്റെ ലെവലിൽ വെള്ളം ഉണ്ടെങ്കിൽ വായുവിനോടൊപ്പം ജലത്തെയും എയർ ഫിൽറ്റർ സിലിണ്ടറിന്റെ ഉള്ളിലേക്ക് വലിക്കുകയും എഞ്ചിനിൽ നിന്നും വെള്ള പുക വരികയും ചെയ്യുന്നു. ജലത്തിന്റെ അംശം കൂടുതലാണെങ്കിൽ എഞ്ചിൻ പൂർണമായും പ്രവർത്തന രഹിതമായി മാറും . ഇങ്ങനെ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ വാഹനത്തിന് ലഭിക്കില്ല.
സൈലൻസറിൽ കൂടി ശക്തിയായി പുക പുറത്തേക്ക് വരുന്നതിനാൽ അതുവഴി വെള്ളം എഞ്ചിനിൽ എത്താൻ സാധ്യത കുറവാണ്.

Basil Jose‎

LEAVE A REPLY

Please enter your comment!
Please enter your name here