കേരളം ജനത കഴിഞ്ഞ ഒന്ന് രണ്ട് വര്ഷങ്ങളായി തുടർച്ചയായി പ്രളയത്തെ അഭിമുഖികരിച്ചവരാണ് വളരെ കാലത്തെ അധ്വാനം കൊണ്ട് പണിത പല വീടുകളും വെള്ളത്തിൽ മുങ്ങിപോയത് നമ്മൾ കണ്ടതാണ്. പ്രളയത്തെ അതിജീവിക്കാനുള്ള ഒരു വീടുമായിട്ടാണ് ഗോപാലകൃഷ്ണൻ ആചാരി എന്ന വാഴപ്പള്ളി സ്വദേശി എത്തുന്നത്.. വീട് നിൽക്കുന്നിടത് വെള്ളം പൊങ്ങിയാൽ വീടും വീടും തനിയെ പൊങ്ങും എന്നതാണ് ഈ വീടിന്റെ ഗുണം അത് കാരണം വിഡിനോ വീട്ടിൽ ഉള്ളവർക്കോ വാഹങ്ങൾക്കോ വളർത്തു മൃഗങ്ങൾക്കോ യാതൊരുവിധ പ്രേശ്നങ്ങളും സംഭവിക്കില്ല.
പ്രളയത്തെ അഭിമുഖരിക്കുക എന്നുള്ള ഒറ്റ ചിന്ത മാത്രം ആയിരുന്നില്ല വീട് വെക്കുമ്പോൾ ഗോപാലകൃഷ്ണൻ ആചാരിയുടെ മനസ്സിൽ ഉണ്ടായിരുന്നത് പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും തന്നെ താൻ നിർമിക്കുന്ന വീട്ടിൽ ഉണ്ടാവരുത് എന്നും ഗോപാലകൃഷ്ണൻ ആചാരിക്ക് നിർബന്ധം ഉണ്ടായിരുന്നു. അത് കാരണം പാറയോ കട്ടയോ മണലോ സിമിന്റോ മണലോ ഒന്നും തന്നെ ഉപയോഗിക്കാതെ ആണ് ഈ വീട് പൂർത്തിയാക്കിയിരിക്കുന്നത്
ഇപ്പൊ നിർമിച്ചിരിക്കുന്ന വീട് പത്ത് അടിവരെ മുകളിലേക്ക് ഉയരുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത് വീട് ഉയരുവാനായി അടിത്തറയിൽ എയർ ടാങ്ക് ആണ് കൊടുത്തിരിക്കുന്നത്, ആറ് ടൺ ഭാരമാണ് ഇപ്പൊ ഈ ഒരു നില വീടിനുള്ളത് എന്നാൽ ഇനിയും ഒരു എട്ട് ടൺ വൈറ്റുകൂടി താങ്ങാനുള്ള ശേഷി ഈ വീടിന് ഉണ്ട് എന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇത്തരം വീടുകൾ നിർമിക്കുന്നതിന് നിലവിൽ മറ്റുള്ള വീടുകളെ അപേക്ഷിച്ചു ൪൦ ശതമാനം വരെ പൈസ ചിലവ് കുറവ് ആണ് എന്നും ഗോപാലകൃഷ്ണൻ പറയുന്നു