വൊൽക്സ്വാഗൺ എന്നത് ലോകത്തിലെ തന്നെ മികച്ച കാർ ബ്രാൻഡ് കമ്പനികളിൽ ഒന്നാണ്.അവർ തുടർച്ചയായി വാഹനവിപണിയിൽ കൂടുതൽ പുതുമകൾ കൊണ്ടുവന്ന് പുതിയ മോഡൽ കാറുകൾ കൊണ്ടുവരാനായിട്ട് ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഈ സപ്പ്ളെമെന്റിലൂടെ നിങ്ങൾക്കാർക്കും അറിയാത്ത വൊൽക്വാഗനെ പറ്റിയുള്ള 10 കാര്യങ്ങൾ അറിയാം:
10. വേൾഡ് റെക്കോർഡുകൾ
ക്രെംസിർ ഓസ്ട്രിയയിൽ ഏറ്റവും കൂടുതൽ ആളുകളെ ഒരു കാറിനുള്ളിൽ കൊള്ളിക്കാം എന്ന വേൾഡ് റെക്കോർഡ് വൊൽക്സ്വാഗൻ സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 25 ഓളം ആളുകളെ വൊൽക്സ്വാഗന്റെ ബീറ്റൽ മോഡലിൽ ഉള്കൊള്ളിച്ചുകൊണ്ടായിരുന്നു വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്. അതോടൊപ്പം ഏറ്റവും വേഗത കൂടിയ കസ്റ്റം മോഡൽ ഫോക്സ്വാഗൻ ബീറ്റൽ വേഗത കൂടിയ കാർ 335 km/hr സ്പീഡിൽ സഞ്ചരിച്ചു എന്ന വേൾഡ് റെക്കോർഡും ഈ വാഹനത്തിന് സ്വന്തമായി.
9.ബിഗ് ഡോളേഴ്സ്
2003ഇൽ പുറത്തിറങ്ങിയ ബീറ്റൽ മോഡൽ കാർ ഇറങ്ങിയ സമയത്തു അത് ലഭ്യമാകാൻ വളരെ പ്രയാസമായിരുന്നു. ആ മോഡൽ കാറുകൾ ബെയ്ജ് കളറിലും അക്വാറിക്സ് ബ്ലൂ എന്നീ രണ്ട് കളറുകളിൽ ക്രോം ട്രിമും ഹാൻഡിലോട് കൂടി ലഭ്യമായിരുന്നു. കിട്ടാൻ ഒരുപാട് പ്രായാസമുണ്ടായിരുന്ന ഈ മോഡലിൽ ഓഡോമീറ്ററിൽ 75മൈൽ സ്പീഡ് നൽകുകയും അതിനു റെക്കോർഡ് വിലയായ 1.1മില്യൺ ഡോളർ ആയിരുന്നു അന്നത്തെ വില. അതോടൊപ്പം 1955ഇൽ ഇറക്കിയ സ്പെഷ്യൽ എഡിഷൻ സാംബ മൈക്രോ ബസ് ജർമനിയിൽ നടന്ന ഓക്ഷൻ സെലിൽ 2.35മില്യൺ ഡോളേഴ്സിനാണ് വിറ്റുപോയത്. ഈ ഒൻപതു സീറ്റ് ഫോക്സ് വാഗൻ ബസിനു 23 വിൻഡോയും 30ഹോഴ്സ്പവറും സൺറൂഫിൽ ഫോക്സ് വാഗന്റെ ലോഗോയും ഇതിന്റെ മുന്നിലായി കാണാൻ സാധിക്കും.ലോകമെമ്പാടും ആകെ ഇത്തരത്തിൽ 11ബസുകൾ മാത്രമേ നിര്മിച്ചിട്ടുള്ളു.ഏകദേശം 6400മൈൽസ് മാത്രമേ ഓഡോമീറ്ററിൽ കണ്ടിരുന്നുള്ളു.
8.പോർഷെ വൊൽക്സ്വാഗനെ ഏറ്റെടുക്കാനുള്ള ശ്രമം
2008ഇൽ അതീവ രഹസ്യമായി പോർഷെ ഫോക്സ് വാഗനെ സ്വന്തമാക്കാനായി 75% ഷേരുകൾ കൈവശപ്പെടുത്തുകയും അത് ഏറ്റെടുക്കാൻ തയ്യാറെടുക്കുകയും ചെയ്തിരുന്ന സമയത്താണ് 2009ഇൽ പോർഷെ കടക്കെണിയിൽ അകപ്പെടുകയും മറിച്ച് വൊൽക്സ്വാഗൻ പോർഷെയെ ഏറ്റെടുക്കുകയുമാണ് ഉണ്ടായത്.
7.എക്കാലവും വിൽക്കപ്പെട്ടിരുന്ന മികച്ച വാഹനം
1938മുതൽ 2003 വരെയുള്ള കാലയളവിൽ വാഹനനിർമാണത്തിൽ നിന്നും ഫോക്സ് വാഗൻ ബീറ്റൽ ലോകമെമ്പാടും 21 മില്യൺ കാറുകളാണ് വിറ്റഴിച്ചത്. എന്നാൽ 1939ഇൽ വാഹനനിർമാണം നിർത്തിവെയ്ക്കുകയും രണ്ടാം ലോകമഹായുദ്ധത്തിനു മുൻപാണ് ആദ്യത്തെ ബാച്ച് വാഹനങ്ങൾ വിറ്റഴിച്ചത്. യുദ്ധകാലയളവിൽ മിലിറ്ററി വാഹനങ്ങളായിരുന്നു നിർമിച്ചിരുന്നത്.ഫോർഡ് പോലുള്ള വൻകിട കമ്പനികൾ ജർമനിയിലുള്ള വൊൽക്സ്വാഗൻ കമ്പനിയുടെ ഫാക്ടറി അന്ന് ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു എന്നാൽ അന്ന്
ബ്രിട്ടീഷ് മിലിറ്ററിക്ക് വാഹനം നിർമിച്ചു നൽകുന്നതിനായി 20000 കാറിന്റെ ഓർഡർ ലഭിക്കുകയും അത് ബീറ്റൽ കാറിന്റെ വിജയത്തിലേക്കുള്ള മറ്റൊരു തുടക്കമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ബീറ്റൽ മോഡൽ നിർമിച്ചിരുന്ന ഫാക്ടറിയിൽ ബോംബ് വന്നുവീഴുകയും എന്നാൽ കുറെ അധികം ബോംബുകൾ പൊട്ടാതെ ഫാക്ടറിയിൽ ഉണ്ടായിരുന്ന വാഹനനിർമാണ ഉപകരണങ്ങൾക്ക് കേടുപാട് ഇല്ലാത്തതിനാലാണ് ഇപ്പോളും നമുക്ക് വൊൽക്സ്വാഗനെ മികച്ച വാഹനനിർമാണ കമ്പനികളുടെ ലിസ്റ്റിൽ കാണാൻ സാധിക്കുന്നത്.
6.വളരെ അധികം സാധനങ്ങൾ ശേഖരിക്കാം:
പഴമയോട് കൂടിയ വാഹനനങ്ങളോട് ആളുകൾക്ക് പണ്ടുതൊട്ടേ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇതിൽ പഴമയുടെ കാര്യത്തിൽ ബീറ്റൽ മോഡലിന്റെ കാറുകളും ബസുകളും ഒട്ടും പിറകിൽ അല്ല.പഴയ മോഡൽ ബീറ്റൽ കാറുകളും ബസുകൾക്കും പഴമയുടെ തലയെടുപ്പിനൊപ്പം സാധനങ്ങൾ ഉൾകൊള്ളിക്കാനുള്ള സ്ഥലവും ഇന്ന് മറ്റു പല വാഹനങ്ങൾക്കും അവകാശപ്പെടാൻ സാധിക്കാത്ത ഒരു സവിശേഷത ഈ മോഡൽ വാഹനത്തിനുണ്ടായിരുന്നു.ഇപ്പോളും ആളുകൾ ഒരുപാട് പണംമുടക്കി ആ പഴയ നിലനിർത്താനും വാഹനത്തിന്റെ പഴമ നിലനിർത്താൻ തുറുമ്പോടുകൂടി പെയിന്റ് കോട്ട് ചെയ്തും ഇപ്പോളും സൂക്ഷിക്കുന്നവരുണ്ട്.
5.ട്രക്കിന്റെ റേസിംഗ് മത്സരം
സൗത്ത് അമേരിക്കയിലും സെൻട്രൽ അമേരിക്കയിലും നടക്കുന്ന ട്രക്ക് റേസിംഗ് ഇൻഡസ്ട്രിയിൽ വാഹനങ്ങൾ നിർമിക്കുന്നതിൽ ഫോക്സ് വാഗൻ മുഖ്യ പങ്കുവഹിക്കുന്നുണ്ട്.ഈ ഭീമാകാരമായ ട്രക്കുകളുടെ റേസിങ് തുടങ്ങിയത് 1987ലാണ് എന്നാലും 1996ലാണ് ഈ കോംപെറ്റീഷനുകൾ അംഗീകരിച്ചു തുടങ്ങിയത്.മറ്റുള്ള കാർ റേസിങ്ങിൽ ഉള്ള അത്രേം സ്വീകാര്യത ലഭിക്കാത്തതിനാൽ ഈ റേസിംഗ് ഇപ്പോൾ അധികം കാണാൻ സാധിക്കുന്നില്ല.
4.സഹകരണ മനോഭാവമുള്ള വാഹനഉടമസ്ഥർ
ഫോക്സ് വാഗൻ കാറുകൾ സ്വന്തമാക്കുന്ന ആളുകളുടെ പ്രത്യേകത എന്തെന്നാൽ അവർ സഹകരണ മനോഭാവമുള്ളവർ ആയിരിക്കും.മറ്റുള്ളവരെ അവരുടെ വാഹനസംബന്ധമായ എന്ത് സംശയങ്ങൾക്കും ഉത്തരം നൽകുന്നതിനായി പബ്ലിക് ഫോറങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. അതിലുടെ അവരുടെ സംശയങ്ങളും ആശയങ്ങളും പങ്കുവെയ്ക്കാൻ സാധിക്കുന്നതാണ്.
3.ദി തിങ്
1970കളിൽ വൊൽക്സ്വാഗൻ നിർമിച്ച വാഹനമായിരുന്നു ടൈപ്പ് 181 അഥവാ ദി തിങ് എന്ന വാഹനം. ഈ ടു വീൽ ഡ്രൈവ് എയർ കൂൾഡ് ഫോർ സിലിണ്ടർ വാൻ 0-100 km/hr വരെ പോവാനായി 23സെക്കന്റ് ആണ് എടുത്തിരുന്നത്.പ്രത്യേകിച്ച് എടുത്തുപറയത്തക്ക ഫീച്ചർസ് ഒന്നും ഈ വാഹനത്തിനു ഇല്ലായിരുന്നു. സുരക്ഷയുടെ കാര്യത്തിലും ഈ വാഹനം വളരെ പുറകിലായിരുന്നു. 1974ഇൽ ഈ വാഹനത്തിന്റെ ഡിമാൻഡ് കുറയുകയും ഈ വാഹനത്തിന്റെ നിർമാണം നിർത്തുകയും ചെയ്തു. എന്നാൽ ഇപ്പോളും ഈ വാഹനം കിട്ടുന്നതിനായി ebay പോലുള്ള സൈറ്റുകളിൽ സന്ദർശിച്ചാൽ 8000 മുതൽ മുപ്പതിനായിരം ഡോളറിൽ ഈ മോഡൽ വാഹനം ലഭിക്കാവുന്നതാണ്.
2. ഫോക്സ് വാഗൻ എന്ന ഭീമമായ വാഹനക്കമ്പനി
വൊൽക്സ്വാഗൻ എന്നത് മറ്റു പല വാഹന കമ്പനികളും ഉൾകൊള്ളുന്ന ഒരു വാഹനനിർമ്മാണ ഗ്രൂപ്പാണ്. നമ്മുടെ ധാരണയിൽ വാഹനനിർമാണ കമ്പനികൾ തമ്മിൽ കോമ്പറ്റിഷൻ ഉണ്ടെങ്കിലും വൊൽക്സ്വാഗൻ ഗ്രൂപ്പ് പല വൻകിട വാഹനക്കമ്പനികളിലും ഷേറുകൾ ഉള്ളതിനാൽ മറ്റു കമ്പനികളുടെ കാർ വിൽപ്പനയിലും വൊൽക്സ്വാഗന് നേട്ടം കൊയ്യാൻ സാധിക്കുന്നുണ്ട്.ഇതിൽ വൻകിട വാഹനക്കമ്പനികളായ ഔഡി, ബെന്റലി, ബുഗാട്ടി, ഡുക്കാട്ടി, ഡുക്കാട്ടി കോഴ്സ്, ലംബോർഗിനി, പോർഷെ, സ്കാനിയ, സീഅറ്റ്, സ്കോഡ, വൊൽക്സ്വാഗൻ കൊമേർഷ്യൽ ഉം അതോടൊപ്പം കടൽ മാർഗം സഞ്ചരിക്കാനുള്ള വാഹനങ്ങളും വില്പനയിലുണ്ട്.ഏറ്റവും കൂടുതൽ വിറ്റുവരവുള്ളത് വൊൽക്സ്വാഗണിൽ തന്നെയാണ് എന്നിരുന്നാലും മറ്റു കമ്പനികളിൽ നിന്നും വിരലിൽ എണ്ണാവുന്ന വാഹനങ്ങൾ വർഷത്തിൽ വിറ്റുപോയാലും അത് സ്വന്തമാകുന്നവർ ഭീമമായ തുക നൽകിയാണ് സ്വന്തമാക്കുന്നത്. അതിനാൽ വൊൽക്സ്വാഗന് കൂടുതൽ നേട്ടം കൈവരിക്കാൻ സാധിക്കുന്നു.
- ഫോക്സ് വാഗൻ ഹിറ്റ്ലറുടെ കണ്ടുപിടിത്തം
ഫോക്സ് വാഗൻ എന്ന വാഹനം അഡോൾഫ് ഹിറ്റ്ലറുടെ ഭാവനയിൽ ഉദിച്ച ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിറവിയെടുത്തത്. ഇത് ജനങ്ങളുടെ വാഹനം എന്ന് അറിയപ്പെട്ടിരുന്നതിനാൽ അഡോൾഫ് ഹിറ്റ്ലറിന് നിർബന്ധമുണ്ടായിരുന്നു ഈ വാഹനം എല്ലാ ജനങ്ങൾക്കും അവരുടെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ വാഹനമായിരിക്കണം ഇതെന്ന്.അന്ന് നിർമിച്ചിരുന്ന ബീറ്റൽ മോഡൽ വാഹനം അഞ്ചു പേർക്ക് 100km/hr ഇൽ സഞ്ചരിക്കാവുന്ന ഒരു വാഹനമായിട്ടാണ് രൂപകൽപന ചെയ്തത്.വൊൽക്സ്വാഗൻ ശെരിക്കും സ്ഥാപിച്ചത് പോർഷെയുടെ സ്ഥാപകൻ ഫെർഡിനാൻഡ് പോർഷെ ആണ്.സിറ്റി ഓഫ് ദി കാർ അറ്റ് ഫാലർ ലാദൻ എന്ന് അറിയപ്പെട്ടിരുന്നത് പിന്നീട് വോൾഫ്സ്ബർഗ് എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തത് വൊൽക്സ്വാഗൻ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് താമസിക്കുന്നതിന് വേണ്ടിയായിരുന്നു. വൊൽക്സ്വാഗൻ ഇപ്പോളും ജർമനിയിലെ വോൾഫ്സ്ബർഗ് എന്ന സ്ഥലത്തു തന്നെയാണ് സ്ഥിതിചെയ്യുന്നത്.