ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനികൾ ഇവരാണ് ഒന്നാമൻ ടൊയോട്ട

0
832

1885-1886 കാലഘട്ടത്തിലാണ് ജർമൻ മെക്കാനിക് കാൾ ബെൻസ് ലോകത്തിലെ ആദ്യത്തെ കാർ നിർമ്മിക്കുന്നത്. എന്നാൽ 15ആം നൂറ്റാണ്ടിലും 21ആം നൂറ്റാണ്ടിലേക്കും യാത്രക്കും സാധനങ്ങൾ കൊണ്ടുപോവുന്നതിനും ഒക്കെയായി വാഹനങ്ങൾ ഒക്കെ നിർമ്മിച്ചത് ലിയനാർഡോ ഡാ വിഞ്ചിയുടെ ആശയത്തിലും സങ്കല്പത്തിൽ നിന്നും പിറന്നതാണ്. എന്നാൽ പുതുയുഗത്തിൽ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ പുതുമ നൽകികൊണ്ട് നിർമിച്ച വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറുകയായിരുന്നു. ഇപ്പോൾ ലോകമെമ്പാടും 1.015ബില്യൺ വാഹനങ്ങളാണ് നിർമ്മിച്ച് നൽകിയിട്ടുള്ളത്. ഇവയിൽ കാറുകളും ബസുകളും ട്രക്കുകളും ഭീമമായ ട്രക്കുകളും ഈ നിർമിച്ച വാഹനങ്ങളിൽ പെടുന്നതാണ്. ഇപ്പോളുള്ള സെൻസെസ് പ്രകാരം 7.5മില്യൺ വാഹനങ്ങളാണ് പ്രതിവർഷം വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഒരു വർഷത്തെ വാഹനവിറ്റുവരവിൽ 105ബില്യൺ ഡോളറാണ് നേടിയെടുത്തത്. എന്നാൽ ഇപ്പോൾ നമുക്ക് പ്രകത്ഭരായ 10 സമ്പന്ന വാഹനനിർമ്മാണ കമ്പനികളെ പരിചയപ്പെടാം.

10.ഫിയറ്റ് ക്രിസ്റ്റ്ലർ ഓട്ടോമൊബൈൽസ് എൻവി (മാർക്കറ്റ് ക്യാപിറ്റൽ 33.6ബില്യൺ ഡോളേഴ്‌സ്)

യു കെ കേന്ദ്രികൃതമായ വാഹനനിർമാണ കമ്പനിയാണ് ഫിയറ്റ്. പ്രതിവർഷം 100ബില്യൺ ഡോളറാണ് ഈ വാഹനനിർമാണ കമ്പനിയുടെ വിറ്റുവരവ്.അതോടൊപ്പം തന്നെ യു കെയിലും മറ്റു പല രാജ്യങ്ങളിലും ഏറ്റവും അറിയപ്പെടുന്ന വാഹന ബ്രാൻഡുകളിൽ ഒന്നായി ഇപ്പോളും തുടരുന്നു. 2018ഇൽ റെനോൾട് എന്ന വാഹനത്തെ പിന്തള്ളിയാണ് ഫിയറ്റ് ഓട്ടോമൊബൈൽ കമ്പനി ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള കാറുകളിൽ ഒന്നായി അറിയപ്പെട്ടിരുന്നു. 2014ഇൽ ഫിയറ്റും ക്രിസ്റ്റലറും ഒരുമിച്ച് ലയിക്കപ്പെട്ടു. ആദ്യമായി

കണ്ടുപിടിക്കപെട്ടത് ഇറ്റലിയിൽ 1903ലും പിന്നീട് ഡിട്രോയിറ്റ് മിഷിഗണിൽ 1925ലുമാണ്.ഫിയറ്റ് എന്ന വാഹനക്കമ്പനി ഇറ്റലിയിൽ ട്യൂറിനിൽ ഉള്ള ഒരു ഇറ്റാലിയൻ ഓട്ടോമൊബൈൽ ഫാക്ടറിയാണ്. ക്രിസ്റ്റലർ എന്ന വാഹനക്കമ്പനിക്ക് രൂപം നൽകിയത് വാൾട്ടർ ക്രിസ്റ്റലറാണ്. ആദ്യം മാക്‌സ്‌വെൽ മോട്ടോർ കമ്പനി എന്ന് അറിയപ്പെട്ടിരുന്നെങ്കിലും പിന്നീട് കുറച്ചൂടെ രൂപപ്പെടുത്തി ക്രിസ്റ്റലർ കോർപറേഷൻ എന്ന പേര് നൽകുകയായിരുന്നു. ഫിയറ്റ് വാഹനനിർമാണ കമ്പനി എന്നും എപ്പോളും അന്തരീക്ഷത്തെ മലിനമാകാതെയും കൂടുതൽ ഊർജം പാഴാകാതെയുമാണ് ഓരോ വാഹനങ്ങളും നിർമിച്ചിരുന്നത്. ഫിയറ്റ് മോഡലിൽ എടുത്തു പറയേണ്ട ഒരു മോഡൽ വാഹനമായിരുന്ന ഫിയറ്റ് 200 പ്രത്യേകത എന്തെന്നാൽ ഈ വാഹനം വളരെ ചെറുതും ഏകദേശം 127ഇഞ്ച് മാത്രമായിരുന്നു ഇതിന്റെ നീളം.

9.നിസ്സാൻ (മാർക്കറ്റ് ക്യാപിറ്റൽ 38.92ബില്യൺ ഡോളേഴ്‌സ്)

1933ൽ ഡിസംബർ മാസം 26നാണ് നിസ്സാൻ ഗ്രൂപ്പ്‌ എന്ന പേരിൽ നിസ്സാൻ കാറുകൾ നിർമിക്കുന്നതിനായി വാഹനവിപണിയിലേക്ക് അവതരിക്കപ്പെട്ടത്. ഒരുപാട് ഓട്ടോമൊബൈൽ കമ്പനികളുടെ പരിശ്രമത്തിനു ഒടുവിലാണ് ഈ വാഹനനിർമാണ കമ്പനി രൂപംകൊണ്ടത്. 1914ഇൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലയളവിലാണ് ഈ കമ്പനി വാഹനനിർമാണം ആരംഭിക്കുന്നത്. മറ്റു പല വാഹനനിർമാണ കമ്പനികളെപോലെ യുദ്ധകാലത്തു അവർക്ക് ആവശ്യമുള്ള വാഹനങ്ങൾ നിർമിക്കുന്നതിലായിരുന്നു നിസ്സാൻ ശ്രദ്ധപുലർത്തിയിരുന്നത്. ഇതിൽ എയർക്രാഫ്റ്റിനും ബോട്ടിനും വേണ്ട എൻജിനുകൾ, യുദ്ധ വാഹനങ്ങൾ എല്ലാം ഉൾപ്പെട്ടിരുന്നു. എന്നാൽ യുദ്ധത്തിന് ശേഷം ഷിപ്നിർമാണത്തിനും അതോടൊപ്പം എഞ്ചിൻ നിർമിക്കുന്നതിനുള്ള പ്രത്യേക ഡിപ്പാർട്മെന്റുകൾ രൂപികരിച്ചു. 2010ഇൽ ആദ്യത്തെ ഇലക്ട്രിക് കാർ നിർമിക്കുവാനും തുടർന്ന് 2016ഇൽ രണ്ടുലക്ഷത്തിഎഴുപത്തിഅയ്യായിരം ഇലക്ട്രിക്
കാറുകൾ നിർമിക്കുവാൻ അവർക്ക് സാധിച്ചു.

8.ദി ഫോർഡ് മോട്ടോർ കമ്പനി (മാർക്കറ്റ് ക്യാപിറ്റൽ 44.78ബില്യൺ ഡോളേഴ്‌സ്):

ഏവർക്കും സുപരിചിതവും 100വർഷം പഴക്കവുമുള്ള ഒരു വാഹനനിർമാണ കമ്പനിയാണ് ഫോർഡ്. ഡിയർബോൺ മിഷിഗണിൽ സ്ഥിതി ചെയ്യുന്ന ഫോർഡിന്റെ ആസ്ഥാനം 1903ലാണ് പ്രവർത്തനം ആരംഭിച്ചത്. ഹെന്ററി ഫോർഡ് തന്റെ ആദ്യ വാഹനം നിർമിച്ചത് എഡിസൺ ഇല്ല്യൂമിനേഷൻ കമ്പനിയിൽ നിൽക്കുമ്പോളായിരുന്നു. ക്വാർഡറിസൈക്കിൾ എന്ന പേരിലായിരുന്നു അന്ന് ആ വാഹനം അറിയപ്പെട്ടിരുന്നത്. ഇപ്പോൾ യു എസിൽ രണ്ടാമത്തെ മികച്ച കാർ കമ്പനികളിൽ ഒന്നായി മാറാൻ ഫോർഡിന് സാധിച്ചു അതോടൊപ്പം ലോകത്തിലെ ഫാമിലി ഓൺഡ് കമ്പനി എന്ന പട്ടവും നൽകപ്പെട്ടു. 1964ലാണ് ഫോർഡ് മസ്റ്റാങ് എന്ന വാഹനം അവതരിപ്പിക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം ചെറു കളിപ്പാട്ട കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. എഫ് സീരീസ് ഫോർഡ് മോഡൽ കാറുകളാണ് അമേരിക്കയിൽ വർഷങ്ങളായി വിറ്റഴിക്കപ്പെടുന്നത്.

7.ടെസ്‌ല (മാർക്കറ്റ് ക്യാപിറ്റൽ 48.18ബില്യൺ ഡോളേഴ്‌സ്)

എലോൺ മസ്ക് എന്ന വ്യക്തിയെ നമുക്ക് സുപരിചിതമല്ലെങ്കിലും വാഹനവിപണിയിൽ സിഇഒ ആയി എല്ലാർക്കും ഇദ്ദേഹത്തെ അറിയാവുന്നതാണ്. 2016ഇൽ പ്രസിദ്ധികരിച്ച ഫോബ്‌സ് പട്ടികയിൽ ഏറ്റവും ശക്തരായ ആളുകളിൽ 21ആം സ്ഥാനം നേടിയിരുന്നു. 2018ഇൽ അദ്ദേഹത്തിന്റെ ആസ്തി 20.8ബില്യൺ ഡോളറായിരുന്നു. ലോകത്തെ 53ആമത്തെ ധനികൻ എന്ന സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹം എപ്പോളും വാഹനങ്ങൾ നിർമിക്കുന്നത് മറ്റുള്ള കാർ കമ്പനികളെക്കാൾ ഒരുപടി മുന്നിൽ ആയിരിക്കും അതിനുള്ള ഉദാഹരണമാണ് സ്പേസിലേക്ക് ഒരു വാഹനത്തെ ഡമ്മി ഉപയോഗിച്ച പരീക്ഷണയാത്ര നടത്തിയത്.
2003ഇൽ കുറച്ച് എഞ്ചിനിയേർസ് ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കണം എന്ന ആഗ്രഹത്തോടുകൂടിയാണ് ടെസ്‌ല കമ്പനി ആദ്യമായി ആരംഭിച്ചത്. ടെസ്‌ലയുടെ നിർമാണ ലൊക്കേഷൻ ഫ്രിമോണ്ട്കാ ലിഫോർണിയയിൽ വെച്ചാണ് കാറുകൾ നിർമിക്കുന്നത്. 2016ഇൽ ടെസ്‌ല 3 എന്ന ഹൈ വോളിയം ഇലക്ട്രിക് വാഹനം അവതരിപ്പിക്കുകയും ചെയ്തു.മറ്റുള്ള വാഹനങ്ങളെപോലെ അത്ര വിലക്കൂടുതൽ അല്ലെങ്കിലും ഇതിൽ എടുത്തു പറയേണ്ട രസകരമായ വസ്തുത എന്തെന്നാൽ ഈ വാഹനത്തിന്റെ കീ എന്ന പറയുന്നത് ഈ വാഹനത്തിന്റെ ആകൃതിയിലാണ്.

6.ജനറൽ മോട്ടോർസ് (മാർക്കറ്റ് ക്യാപിറ്റൽ 52.68ബില്യൺ ഡോളേഴ്‌സ്)

ജനറൽ മോട്ടോഴ്സിന് ഏറ്റവും കൂടുതൽ മാർക്കറ്റ് ക്യാപിറ്റൽ ഉള്ള വാഹന നിർമാണ കമ്പനി. ടെസ്‌ലയെകാൾ ഒരുപാട് മുന്നിലാണ് ഇലക്ട്രിക് കാറുകൾ നിര്മിക്കുന്നതിലും ഈ കമ്പനി. 2017ഇൽ ദി മോസ്റ്റ്‌ മോട്ടോർ ട്രെൻഡ് കാർ ഓഫ് ദി ഇയർ എന്ന ടൈറ്റിൽ ലഭിച്ചത് ഈ കമ്പനിയുടെ ഷെവര്ലെറ് ബോൾട് ഇവയ്‌ എന്ന മോഡൽ കാറിനായിരുന്നു. ബുയികിന്റെ ഓണർ വില്യം സി ഡുറാന്റ് ആണ് 1908ഇൽ ജനറൽ മോട്ടോർസ് എന്ന കമ്പനി ആരംഭിച്ചത്. ജനറൽ മോട്ടോഴ്സിന് ലോകത്തിൽ ഉടനീളം 125 രാജ്യങ്ങളിൽ വിൽക്കുവാനായി 12000 ഡീലർസിനെ നിയോഗിച്ചിട്ടുണ്ട്. ജനറൽ മോട്ടോഴ്സിന്റെ ബ്രാൻഡ് ലിസ്റ്റിൽ ഉള്ള പ്രമുഖ വാഹനങ്ങളാണ് ശവർലെയുടെ ജിഎംസിയും കാഡിലാക്കും. ജനറൽ മോട്ടോഴ്സിന്റെ ഫ്രണ്ട് ക്രാഷ് ടെസ്റ്റ്‌ ലോകോത്തര നിലവാരവുമുള്ളതാണ്. ടെസ്റ്റ്‌ റോൾഓവർ എന്ന ടെസ്റ്റ്‌ നടത്തുന്നതിന് വേണ്ടി മാത്രം നോർത്ത് അമേരിക്കയിൽ ആദ്യമായി ടെസ്റ്റ്‌ ഫെസിലിറ്റി സെന്റർ നിർമിച്ച ഏക വാഹനനിർമാണ കമ്പനിയും ജനറൽ മോട്ടോർസാണ്.2016ഇൽ ഗ്രീൻ കാർ ഓഫ് ദി ഇയർ എന്ന അവാർഡും ജനറൽ മോട്ടോർസ് സ്വന്തമാക്കി.

5.ഹോണ്ട മോട്ടോർ കമ്പനി (മാർക്കറ്റ് ക്യാപിറ്റൽ 57.48ബില്യൺ ഡോളേഴ്‌സ്)

ഏവർക്കും സുപരിചിതമായ വാഹനനിർമാണ കമ്പനിയാണ് ഹോണ്ട. ഹോണ്ട സിവിക് ഹോണ്ട അക്കോർഡ് എന്നീ വാഹനങ്ങൾ സാധാരക്കാരുടെ വാഹനം എന്നാണ് അറിയപ്പെടുന്നത്. ബ്ലോക്ക്‌ബസ്റ്റർ സിനിമ സീരിസിൽ ഒന്നായ ഫാസ്റ്റ് ആൻഡ് ദി ഫ്യൂരിയസിൽ അധികവും അഭിനയിച്ചിട്ടുള്ളത് ഹോണ്ട മോഡലുകളാണ്. ഇവയെല്ലാം യു എസ്എയിൽ ആണ് നിർമിച്ചിട്ടുള്ളത്. 2017ഇൽ 5 മില്യൺ കാറുകളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. 1947ലാണ് ഹോണ്ട എന്ന കമ്പനി പ്രവർത്തനം ആരംഭിക്കുകയും അവർ ആദ്യമായി നിർമിച്ചത് ഡ്രീം എന്ന മോട്ടോർസൈക്കിൾ ആണ്.1959 ഇൽ ഹോണ്ട നിർമാണ കമ്പനി യു എസിലേക്ക് വരുകയും കൂടുതൽ മോട്ടോർ സൈക്കിലുകൾ നിർമിക്കാനും തുടങ്ങി. അതോടൊപ്പം വാട്ടർ ക്രാഫ്റ്റ് ലോൺ എക്വിപ്മെന്റും എടിവിഎസും നിർമിക്കാൻ ആരംഭിച്ചു. ആദ്യമായി യു എസിൽ നിർമിച്ച ഫോറിൻ കാർ ഹോണ്ട അക്കോർഡ് ആയിരുന്നു. ഇതിൽ രസകരമായ വസ്തുത എന്തെന്നാൽ ഈ ഭൂമിയിലുള്ള ഏഴ് ഭൂഖണ്ഡങ്ങളും ഹോണ്ടയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നു എന്നുള്ളതാണ്.

4.ഡെയ്‌മ്ലർ (മാർക്കറ്റ് ക്യാപിറ്റൽ 68.50ബില്യൺ ഡോളേഴ്‌സ്)

മെഴ്‌സിഡീസ് ബെൻസിന്റെ സ്ഥാപകനാണ് ഡെയ്‌മ്ലർ. ഏകദേശം ലോകമെമ്പാടും പ്രതിവർഷം 3മില്യൺ കാറുകൾ വിൽക്കപെടുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഡെയ്‌മ്ലർ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥിതി ചെയുന്നത് ജർമനിയിലെ സ്ട്യുട്ട്ഗാർട്ട് ബാഡൻ വുട്ടേംബെർഗ് ആണ്. ഡെയ്‌മ്ലർ കമ്പനിയിൽ മാനുഫാക്ചർ ചെയുന്ന മറ്റു ബ്രാൻഡുകൾ ആയ മിസ്തുബിഷി ഫ്യൂഗോയും സ്മാർട്ട്‌ ഓട്ടോമൊബൈലും. ലോകത്തിലെ തന്നെ ഭീമമായ ട്രക്കുകൾ നിർമിക്കുന്നതിലും ഡെയ്‌മ്ലർ കമ്പനി മുൻപന്തിയിലാണ്. ഈ വാഹനക്കമ്പനി കൂടുതൽ ശ്രദ്ധ നൽകുന്നത് ഭാവിയിലുള്ള യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ്.ലോകത്തെ തന്നെ പ്രകത്ഭ വ്യക്തികളായ എലിസബത്ത് ടെയ്‌ലർ, കോകോ ചാനെൽ, ജോൺ ലെന്നോൻ അതുപോലെ മറ്റുപലരും മെഴ്‌സിഡീസ് ബെൻസിന്റെ ഉപഭോഗത്താകളാണ്.

3. bmw(ക്യാപിറ്റൽ മാർക്കറ്റ് 71.1ബില്യൺ ഡോളേഴ്‌സ്)

ലക്ഷുറിയസ് വാഹനങ്ങളെ പറ്റി ആലോചിക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യമായി കടന്നു വരുന്ന വാഹനമാണ് ബിഎംഡബ്ല്യൂ.2017ലെ കമ്പനിയുടെ വിറ്റുവരവിന്റെ കണക്കുകൾ പ്രകാരം 2മില്യൺ വാഹനങ്ങളാണ് വിൽക്കപ്പെട്ടത്. ലോകമെമ്പാടും ഈ കമ്പനിയുടെ വാഹനങ്ങൾ കാണാൻ സാധിക്കുമെങ്കിലും ആകെ മൊത്തം 14 രാജ്യങ്ങളിൽ മാത്രമേ ഫാക്ടറികൾ പ്രവർത്തിക്കുന്നത് പ്രീമിയം കാറുകളും ബൈക്കുകളും നിർമിക്കുന്നതിന് വേണ്ടിയാണ്.

ബിഎംഡബ്ല്യൂ അവകാശപ്പെടുന്നത് തങ്ങളുടെ വാഹനത്തിന് ഡിമാൻഡ് കൂടാനുള്ള കാരണം എന്തെന്നാൽ ലോകോത്തര നിലവാരമുള്ള സ്റ്റാൻഡേർഡ് നൽകുന്ന ഒരു ബ്രാൻഡ് വാല്യൂവും ഈ വാഹനത്തിനു നൽകുന്നുണ്ട്. കൂടാതെ തന്നെ സുരക്ഷയും ഇതിനൊപ്പം ഉറപ്പുവരുത്തുന്നുണ്ട്. ബിഎംഡബ്ല്യൂ 1916ലാണ് ആദ്യമായി രൂപംകൊള്ളുന്നത്. കാൾ റാപ്പും ഗുസ്താവ് ഓട്ടോയുമാണ് ഈ ലയിക്കപെട്ട സംരംഭത്തിന്റെ സ്ഥാപകർ. ബിഎംഡബ്ല്യൂവിന്റെ ബയോഷാ ബറ്റോവ വോട്ക്ക എന്നാണ് ഈ കമ്പനിയുടെ മുഴുവൻ പേരിന്റെ അർഥം. 1972ലാണ് ഈ കമ്പനി ആദ്യമായി ഇലക്ട്രിക് കാറുകൾ നിർമിക്കുന്നത്.

2.വൊൽക്‌സ്‌വാഗൺ (മാർക്കറ്റ് ക്യാപിറ്റൽ 95ബില്യൺ ഡോളേഴ്‌സ്)

വൊൽക്‌സ്‌വാഗനെ പറ്റി പറയുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യമായി കടന്നുവരുന്നത് ഓമനത്വമുള്ള ആ 1963മോഡൽ ഹെർബീ ബീറ്റൽ മോഡലാണ്. 1937ലാണ് ജർമൻ ലേബർ ഫ്രണ്ടാണ് വൊൽക്‌സ്‌വാഗൻ എന്ന വാഹനനിർമാണ കമ്പനി ആരംഭിച്ചത്. പിന്നീട് രണ്ടാം ലോകമയുദ്ധത്തിന് ശേഷം വെസ്റ്റ് ജർമൻ ഗവൺമെന്റാണ് ഈ കമ്പനി ഏറ്റെടുത്തത്. വൊൽക്‌സ്‌വാഗൻ എന്ന വാഹനം അറിയപ്പെടുന്നത് ജനങ്ങളുടെ വാഹനം എന്നാണ്. 1959ഇൽ റീബ്രാൻഡ് ചെയ്തിട്ടും ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും പിന്നീട് യുഎസിൽ കൂടുതൽ ശ്രദ്ധ ആകർഷിക്കുകയും പിന്നീട് ലോകമെമ്പാടും ആവശ്യക്കാരും ഉണ്ടായി.

1.ടൊയോട്ട മോട്ടോർ കോർപറേഷൻ (മാർക്കറ്റ് ക്യാപിറ്റൽ 199ബില്യൺ dollars)

ടൊയോട്ട എന്ന കമ്പനി ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ തന്നെ വലിയ ഓട്ടോമൊബൈൽ കമ്പനികളിൽ ഒന്നാണ്. സാമ്പത്തികമായി ടെസ്‌ലയെക്കാൾ നാല് മടങ്ങ് ഭീമമാണ് ടൊയോട്ട എന്ന ഓട്ടോമൊബൈൽ നിർമാണ കമ്പനി.ടെസ്‌ലയെ പോലെത്തന്നെ സ്പേസിലേക്ക് ഒരു വാഹനം അയക്കുകയും അതിന് റെക്കോർഡ് വിലയായ 200ബില്യൺ ഡോളർ ആവുകയും ചെയ്യ്തു. ടൊയോട്ടയുടെ പേര് ആ കമ്പനിക്ക് നൽകിയത് ആ കമ്പനിയുടെ സ്ഥാപകൻ കുഷിറോ ടൊയോട്ട എന്ന പേരിൽ നിന്ന് തന്നെയാണ്. ടോയോട്ടയുടെ സവിശേഷത എന്തെന്നാൽ സെർട്ടിഫൈഡ് ബ്രാൻഡ് സേഫ്റ്റിയും അതോടൊപ്പം പവർ

ഡ്യൂറബിലിറ്റി അവാർഡും ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. 1957ലാണ് ടൊയോട്ട അമേരിക്കയിലേക്ക് ആദ്യമായി കടന്നുവരുന്നത്. ഈ കമ്പനിയുടെ വാഹനം നാം ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നതാണ്. അതിനാൽ ഈ കമ്പനിക്ക് മണിക്കൂറിൽ ഓരോ മില്യൺ ഉപയോഗിച്ച് പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനും തയ്യാറാണ്. ഇപ്പോൾ മൂന്നുലക്ഷം തൊഴിലവസരങ്ങൾ യുഎസിൽ ഉണ്ടെന്നാണ് കണക്കുകളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here