ബിഎംഡബ്ല്യൂ : ജർമൻ രാജവംശത്തിന്റെ കറുത്ത അദ്ധ്യായം

0
536

ജർമനിയിലും ലോകമെബാടും പ്രശസ്തി ആർജിച്ച വാഹനനിർമ്മാണ കമ്പനിയാണ് ബിഎംഡബ്ല്യൂ.വാഹന നിർമ്മാണത്തിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള എൻജിനും കമ്പനി നിർമ്മിക്കുന്നുണ്ടെങ്കിലും നമ്മൾ ആരും അറിയാത്ത ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം ഈ കമ്പനിക്കും പറയാനുണ്ട്. എന്നാൽ ഇപ്പോൾ ലോകമെമ്പാടും വൻവില്പന നടത്തുന്ന ഈ കമ്പനിയുടെ പൂർവ്വകാല ചരിത്രം ആരും അറിയാൻ ശ്രമിച്ചിട്ടില്ല.ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോൾ ഈ കമ്പനിയുടെ അധിക ഓഹരിയും സ്വന്തമാക്കിയിരുന്നത് ക്വാണ്ടന്റ് കുടുംബമാണ്.

ക്വാണ്ടന്റ് കുടുംബത്തെപറ്റി കൂടുതൽ അറിയാം  വർഷങ്ങൾക്ക് മുൻപ് സമ്പന്നരായിരുന്ന കുടുംബമായിരുന്നു ഇപ്പോഴും നമുക്ക് കാണാൻ കഴിയുന്ന ക്വാണ്ടന്റ് കുടുംബം. ഈ സമ്പത്തിന്റെ ഉറവിടം എന്ന് പറയുന്നത് ഗന്ധർ ക്വാണ്ടന്റ് എന്ന വ്യെക്തിയുടേതാണ്. ബ്രാണ്ടൻബർഗിൽ ഒരു നെയ്ത്ത് നിർമ്മാണ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഒന്നാം ലോകമഹായുദ്ധ കാലത്ത് ജർമൻ പട്ടാളക്കാർക്കുള്ള യൂണിഫോം നെയ്‌ത്തുനൽകിയത് ഈ നെയ്ത്തുശാലയാണ്. യുദ്ധത്തിന് ശേഷം തന്റെ സമ്പത്ത് ഉപയോഗിച്ച് അദ്ദേഹം നെയ്ത്ത് ശാല ലോകമെമ്പാടും വിപുലീകരിച്ചു. പിന്നീട് അദ്ദേഹം ബിസിനസ്‌ ശൃംഖലയിലേക്ക് ഇലക്ട്രോണിക്സ് ക്രൂഡ് ഓയിൽ ആയുധം ബാറ്ററി നിർമാണം എന്നിവയിലേക്ക് വ്യാപിച്ചു. 1918ഇൽ ഗന്ധർക്ക് ഹെർബെർട് എന്ന പേരിലുള്ള ഒരു മകൻ ഉണ്ടാവുകയും അതോടൊപ്പം ഗന്ധരുടെ ഭാര്യ സ്പാനിഷ് ഫ്ലൂ പിടിപെട്ട് മരണപ്പെടുകയും ചെയ്തു.

മൂന്ന് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിനേക്കാൾ 20 വയസ്സ് ചെറുപ്പമുള്ള മഗ്ദ റിസ്റ്ചെൽ എന്ന യുവതിയെ വിവാഹംചെയ്തു. 1929ഇൽ അദ്ദേഹവുമായുള്ള വിവാഹബന്ധം മഗ്ദ വേർപെടുത്തുകയും ചെയ്തു. ഭാര്യയുമായുള്ള വേർപിരിയൽ അദ്ദേഹത്തിനെ തെല്ലും ബാധിക്കാതെ അവസരങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ ഉയർച്ചയിലേക്ക് എത്താൻ സാധിച്ചു എന്നുള്ളതാണ് ഗന്ധരുടെ ജീവചരിത്രം നമ്മോട് പറയുന്നത്.
മഗ്ദ വിവാഹവേർപിരിയലിനു ശേഷം നാസി ജർമനിയുടെ മിനിസ്ട്രിയിൽ ഉള്ള ജോസഫ് ഖോയ്‌ബെല്സ് എന്ന വ്യക്തിയെ വിവാഹം ചെയ്തു. ഇവരുടെ വിവാഹത്തിന് അഡോൾഫ് ഹിറ്റ്ലറും പങ്കെടുത്തിരുന്നു. ഗന്ധർ ഈ അവസരം പ്രയോജനപ്പെടുത്തി ഹിറ്റ്ലറുമായി ബന്ധം സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ ഫാക്ടറികൾ നാസി

ജര്മനിയുടെ യുദ്ധത്തിന് വേണ്ടിയുള്ള ആയുധങ്ങൾ നിർമ്മിച്ച് നല്കാനും സാധിച്ചു. 1937 ഇൽ ഹിറ്റ്ലർ യുദ്ധ വാണിജ്യത്തിന്റെ തലപ്പത്തേക്ക് ഗന്ധരെ നിയമിച്ചു. ഗന്ധരുടെ മകൻ ഹെർബെർട് വളരെ ചെറുപ്രായത്തിൽ തന്നെ പിതാവിന്റെ ബിസിനെസ്സിൽ പങ്കുചേരുകയും നാസി പാർട്ടിയുടെ അംഗവുമായിരുന്നു. നാസി ജർമനിയുടെ തകർച്ചയിൽ ഗന്ധരെ അമേരിക്കൻ സൈന്യം പിടികൂടുകയും മോസ്സ്ബുർഗ് ക്യാമ്പിൽ ആക്കുകയും ചെയ്തു. ഒന്നര വർഷത്തിന് ശേഷം അദ്ദേഹത്തെ ആ ക്യാമ്പിൽ നിന്നും മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ മോചിപ്പിച്ചു. അദ്ദേഹത്തിന്റെ മകൻ ജർമനിയുടെ തകർച്ചയിൽ അകപ്പെടാതെ രാഷ്ട്രീയ ഇടപെടലുകൾ മൂലം ബ്രിട്ടീഷ്‌ അംഗത്വം നേടി. 1954 ഇൽ ഗന്ധർ മരണപ്പെടുകയും അദ്ദേഹത്തിന്റെ മകൻ

കുടുംബത്തിന്റെ സ്വത്തുക്കൾ ഏറ്റെടുക്കാനും തീരുമാനിച്ചു. ആ സമയത്താണ് തകർച്ചയുടെ വക്കിൽ എത്തിനിൽക്കുന്ന ബിഎംഡബ്ല്യൂ എന്ന കമ്പനിയെ ഹെർബെർട് ഏറ്റെടുക്കുന്നത്. 1952 ഇന്റെ അവസാനം വരെയും കാറ്‌ നിർമിക്കാനുള്ള അനുമതി കമ്പനിക്ക് ഇല്ലായിരുന്നു. പകരം അവശ്യ വസ്തുക്കൾ ഉപയോഗിച്ച് കിറ്റ്ചൻ ഉത്പന്നങ്ങൾ നിർമിക്കുകയായിരുന്നു. ഹെർബെർട് കമ്പനി ഏറ്റെടുക്കുകയും അതോടൊപ്പം ബിഎംഡബ്ല്യൂ 1500 എന്ന മോഡൽ പുറത്തിറക്കിയതാണ് ഈ കമ്പനിക്ക് ഏറെ വഴിത്തിരിവായത്. ഇപ്പോഴുള്ള ബിഎംഡബ്ല്യൂ ഇന്റെ ബേസ് മോഡൽ ആയിരുന്നു ഈ വാഹനം. 1900 കളിൽ ജർമനിയിൽ ഉള്ള ഒരുപാട് കമ്പനികൾ ക്വാണ്ടന്റ്

കുടുംബത്തെ സഹായിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും അവയെല്ലാം തിരസ്കരിച്ചുകൊണ്ട് ഇപ്പോളും അതിസമ്പന്നരായി ജർമനിയിലുണ്ട്. വർഷങ്ങൾക്കു ശേഷം ഹെർബെർട്ടിന്റെ മകൾ സുസൈൻ ക്ളാട്ടൻ ഇപ്പോൾ ജർമനിയിലെ അറിയപ്പെടുന്ന അതിസമ്പന്നയാണ്. സുസൈന്റെ മകൻ സ്റ്റീഫൻ ബിഎംഡബ്ല്യൂ എന്ന കമ്പനിയുടെ 25% ഷെയർഹോൾഡേഴ്സ് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. ഇപ്പോഴും
ക്വാണ്ടന്റ് കുടുംബത്തെ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണ് എന്തെന്നാൽ ജർമനിയുടെ വലിയ രാഷ്ട്രീയ പാർട്ടിക്കുള്ള ഡോനെഷൻ നൽകുന്നതും ഈ കുടുംബം തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here