1844 നവംബർ 25ന് കാൾസ്രുത് എന്ന സ്ഥലത്താണ് കാൾ ബെൻസ് എന്ന വ്യക്തി ജനിച്ചത്. ആദ്യമായി അദ്ദേഹം പോളിടെക്‌നിക് യൂണിവേഴ്സിറ്റിയിൽ പോവുകയും പിന്നീട് മറ്റു പല മെക്കാനിക്കൽ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നുമുള്ള പ്രാക്ടിക്കൽ എക്സ്പീരിയൻസിൽനിന്നും അദ്ദേത്തിനു വേണ്ട കമ്പനി 1872ൽ ആരംഭിക്കുകയായിരുന്നു . എയ്സൺ ഗീസ് ഓഫ് ഇയാവുൻ മക്കാവുയിച് പറഞ്ഞത് പ്രകാരം അദ്ദേഹത്തിന്റെ സംരംഭം ആദ്യമായി പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്നും കടക്കെണിയിൽ നിന്നും അദ്ദേഹത്തെ കരകേറാൻ സഹായിച്ചത് ഭാര്യയുടെ സ്രീധനം ഒന്നുകൊണ്ട് മാത്രമാണെന്നും അദ്ദേഹം പറയുന്നു.
1877ൽ അദ്ദേഹം ഒരു ടു സ്ട്രോക്ക് എഞ്ചിൻ വികസിപ്പിച്ചെടുക്കുകയും രണ്ട് വർഷത്തിന് ശേഷം അത് പ്രവർത്തിക്കുകയും ചെയ്തു. ഗ്യാസ് ഫ്യൂൽഡ് ഫോർ സ്ട്രോക്ക് സൈക്കിൾ എഞ്ചിൻ ആ കാലഘട്ടത്തിൽ ആദ്യമേ തന്നെ ഗ്യാസ് മറ്റാവൻ പബ്ലിക് സ്വന്തമാക്കിയിരുന്നു. 1882 ൽ അദ്ദേഹത്തിന്റെ മറ്റു കണ്ടുപിടുത്തങ്ങൾക്കെല്ലാം കോസ്മോ എന്ന പേരിൽ അദ്ദേഹം പേറ്റന്റ് റൈറ്റ് കൊടുത്തിട്ടുണ്ടായിരുന്നു അവയിൽ എഞ്ചിൻ സ്പീഡ് റെഗുലേറ്ററും ഉൾപെടും. അതിനുശേഷം കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം കമ്പനിയിൽ നിന്ന് വിരമിക്കുകയും ചെയ്തു.
ആ കാലഘട്ടത്തിൽ ബേനസീൻ കമ്പനി ഫിനാൻഷ്യൽ ഗ്യാസ് മറ്റാവൻ പബ്ലിക്കും മാക്സ് വിൽസണും ഒപ്പം ഫീൽഡറിക് വിൽഹാം എസ് ലിംഗയും ചേർന്നുള്ള സംയുക്തമായ മുന്നേറ്റമാണ് ബെൻസ് കമ്പനിയുടെ വിജയം. 1883ൽ കമ്പനിയുടെ ബിസിനസ് വളരെ പെട്ടെന്ന് വ്യാപിക്കുകയും അതോടൊപ്പം അവർക്ക് ഗ്യാസ് ഫ്യൂൽ എഞ്ചിൻ നിർമിക്കുന്നതിനുള്ള അനുമതിയും ലഭിച്ചു. കാൾ ബെൻസ് പിന്നീട് തനിക്കു കിട്ടിയ സമയം ഡൈംലറെ പോലെ കാരിയേജിൽ എഞ്ചിൻ കടിപ്പിച്ചു പാഴാക്കാതെ സ്വന്തമായി വാഹനങ്ങൾ ഉണ്ടാക്കി അതിൽ എഞ്ചിൻ സ്ഥാപിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. 1886ൽ അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി ആദ്യത്തെ ബെൻസ് പേറ്റന്റ് മോട്ടോർ കാർ നിർമിച്ചു പൊതുസമൂഹത്തിൽ അവതരിപ്പിക്കുവാൻ സാധിച്ചു. മൂന്ന് വീലോഡ് കൂടിയ ഫോർ സ്‌ട്രോക് ഗ്യാസോലിൻ എഞ്ചിൻ വാഹനമായിരുന്നു അത്.
1885, 87കാലഘട്ടങ്ങളിൽ വളരെ ചെറിയ മാറ്റങ്ങൾ നൽകികൊണ്ട് മൂന്ന് മോഡൽ വാഹനങ്ങൾ ബെൻസ് പുറത്തിറക്കിയിരുന്നു. മോഡൽ 3എന്ന വാഹനം 1888ൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചു എന്ന ഖ്യാതിയും ലഭിച്ചു. മൺഹൈം തൊട്ട് ഫോടൈമ് വരെ 100കിലോമീറ്റർ ദൂരം സഞ്ചരിച്ചത് കാൾ ബെൻസിന്റെ ഭാര്യ ബെർത്തയായിരുന്നു. അദ്ദേഹത്തിന്റെ അറിവോടെയല്ലാതെയായിരുന്നു ബെർത്തയുടെ മക്കളെയും കൂട്ടിയുള്ള ഈ സാഹസയാത്ര. 1893ൽ കാറുകൾ നിർമിച്ചു അതിൽ പിവോട്ട് സ്റ്റിയറിംഗ് നൽകികൊണ്ട് അവതരിപ്പിച്ചു. അതിനു മൂന്ന് വർഷങ്ങൾക്ക് ശേഷം കോൺട്രാ എഞ്ചിൻ നിർമിക്കുകയും ചെയ്തു.
ഇന്ന് നാം കാണുന്ന പിസ്റ്റൺ എൻജിനിൽ വന്നു നില്കുന്നത് ഈ എൻജിനിൽ നിന്നുമുള്ള ആശയങ്ങളിൽ നിന്നാണ്. 1894മുതൽ 5 വർഷത്തേക്ക് ബേനസിൻ കമ്പനി നിർമിച്ച വാഹനങ്ങൾ ബഡ്ജറ്റ് പ്രൈസിൽ വിൽക്കുന്നതിന് തീരുമാനിച്ചത് ബിസിനസ് മേഖലയിൽ വൻവഴിത്തിരിവായിരുന്നു.ആ കാലഘട്ടത്തിന്റെ അവസാനത്തിൽ ഓട്ടോമൊബൈൽ ചരിത്രത്തിൽത്തന്നെ ഏകദേശം 1200യൂണിറ്റുകൾ 430 തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് നിർമിച്ച കാർ കമ്പനി എന്ന പേരും ബേനസിൻ കമ്പനിക്ക് സ്വന്തമായി. കമ്പനി മാനേജ്മെന്റുമായിട്ടുള്ള സ്വരച്ചേർച്ചയിൽ വിള്ളൽ വന്നതിനു ഫലമായി രണ്ട് വർഷങ്ങൾക്ക് ശേഷം കാൾ ബെൻസ് കമ്പനിയിൽ നിന്ന് സ്വയം വിരമിച്ചു.
1906ൽ സാഹൊയ് ഗെയിമും കാൾ ബെൻസും ചേർന്ന് കൊണ്ട് ലാദൻ ബോർഗിൽ ഒരു പുതിയ കമ്പനി ആരംഭിച്ചു. 1920 കാലഘട്ടത്തിൽ ബെൻസും സുമ കാറുകളും ടാക്സി കാറുകളായി ഓടിത്തുടങ്ങിയത് ഇംഗ്ലണ്ടിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.1900ൽ ഡൈംലരുടെ മരണശേഷം കമ്പനി കാൾ ബെൻസിന്റെ പക്കൽ വന്നു ചേരുകയുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആശയത്തിലും സാങ്കേതിക വിദ്യയുടെ വളർച്ച ഉപയോഗപെടുത്തിയും കൂടുതൽ നൂതന വാഹനങ്ങൾ നിർമിക്കുവാൻ തുടങ്ങി. ലാറ്റിനിൽ 1929ൽ ഓട്ടോമൊബൈൽ വാഹനങ്ങളുടെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന കാൾ ബെൻസ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് മരണംവരിക്കുകയായിരുന്നു