നാടൻ മത്തി വറ്റിച്ചത്.. വയറു നിറയെ ചോറുണ്ണാൻ ഈ ഒരു മത്തി വറ്റിച്ചത് മാത്രം മതി

0
778

ആവശ്യമായ ചേരുവകൾ മത്തി – 1 കിലോ ഇഞ്ചി – 1 വെളുത്തുള്ളി – 4 , 5 ചെറിയ ഉള്ളി – 8 , 9 മുളക്പൊടി – 1 tbsp കാശ്മീരി മുളക്പൊടി – 1 റബ്‌സ്പ് മഞ്ഞൾപൊടി -1 tsp തക്കാളി – 2 ഉലുവപ്പൊടി – 1 tsp കറിവേപ്പില – 4 തണ്ട് പുളി – ചെറിയ കഷ്ണം തയ്യാറാക്കുന്ന വിധം

ആദ്യം മത്തി വെട്ടി കഴുകി മാറ്റിവെയ്ക്കുക ചെറിയ ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് പുളി ഇട്ട് വയ്ക്കുക ഇനി ഇഞ്ചി , വെളുത്തുള്ളി ,ചെറിയഉള്ളി എന്നിവ നന്നായി ചതച്ച എടുക്കുക ഒരു ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച അതിൽ മുളക്പൊടി , കാശ്മീരി മുളക്പൊടി ഇട്ട് നന്നായി മൂപ്പിച്ച എടുത്ത് മാറ്റുക മൂപ്പിച്ച വെച്ച മുളക്പൊടിയിൽ ചതച്ച ഇഞ്ചി , വെളുത്തുള്ളി , ചെറിയഉള്ളി , കുട്ടത്തിൽ പച്ചമുളക് , തക്കാളി , കറിവേപ്പില ഇട്ട് നന്നായി മിക്സ് ചെയ്ത എടുക്കുക ഇനി ഇതിലേക്ക് എണ്ണ , ഉലുവപ്പൊടി , മഞ്ഞൾപൊടി , ഉപ്പ് , പുളിവെള്ളം എന്നിവ ചേർക്കുക , അതിനു ശേഷം അതിലേക് വെട്ടിമാറ്റിവെച്ച മത്തി ഇട്ട് നന്നായി ഇളകി കൊടുക്കുക ഇനി അടുപ്പിൽ വെച്ച് നന്നായി വറ്റിച്ച എടുക്കുക അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ നാടൻ മത്തി വറ്റിച്ചത് തയാർ

LEAVE A REPLY

Please enter your comment!
Please enter your name here