ഓലയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിലകളും സവിശേഷതകളും പുറത്തുവിട്ട് കമ്പനി .വാഹന പ്രേമികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പുതിയ ഓല ഇലക്ട്രിക് സ്കൂട്ടറുകൾ രണ്ട് വേരിയന്റുകളിലാണ് പുറത്ത് വരുന്നത്. ഓല എസ് 1, ഓല എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ ആണ് ഓല പ്രഖ്യാപിച്ചിരിക്കുന്നത് .ഈ രണ്ട് സ്കൂട്ടറുകളുടെയും വില യഥാക്രമം 99,999 രൂപയും 129,999 രൂപയുമാണ് (എക്സ്-ഷോറൂം, ഇന്ത്യ) ഇട്ടിരിക്കുന്നത്. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ഇതേ വില ആയിരിക്കില്ല എന്നാണ് അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്.
മറ്റു ചില സംസ്ഥാനങ്ങളിൽ ചില പദ്ധതികൾക്ക് കീഴിൽ വരുന്ന മാറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.FAME-II പദ്ധതിക്ക് കീഴിൽ ചില സംസ്ഥാനങ്ങളിൽ സ്കൂട്ടറുകളുടെ വില വീണ്ടും കുറയുമെന്നാണ് അറിയിച്ചത്. മഹാരാഷ്ട്ര (94,996 രൂപ, 124,999 രൂപ), രാജസ്ഥാൻ (89,968 രൂപ, 119,138 രൂപ) ഡൽഹി (85,099, 110,149 രൂപ), ഗുജറാത്ത് (79,999 രൂപ, 109,999 രൂപ), എന്നിങ്ങനെയായിരിക്കും ഓല എസ് 1, ഓല എസ് 1 പ്രോ എന്നിവയുടെ വില വില വിവരങ്ങൾ എല്ലാം കേട്ടശേഷം ഈ ഓല വാഹനം നിങ്ങൾക്ക് അരികിലേക്ക് എപ്പോൾ എത്തും എന്നതിൽ ആശ്ചര്യം ഉണ്ടാകും.
അതിനുള്ള ഉത്തരവും കമ്പനി നൽകിയിട്ടുണ്ട ഡെലിവറികൾ 2021 ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് അറിയിച്ചത്, അതേസമയം ഓല ഇലക്ട്രിക് സ്കൂട്ടറിനുള്ള റിസർവേഷനുകൾ 2021 സെപ്റ്റംബർ 8 വരെ ലഭ്യമായിരിക്കും. ഓല എസ് വണ്ണിനും ഓല എസ് വൺ പ്രൊയ്ക്കും അതിൻറെ തായ സവിശേഷതകളും ഒരുക്കിയിട്ടുണ്ട്.വോയ്സ് കൺട്രോൾ, ഹിൽ ഹോൾഡ്, ക്രൂയിസ് കൺട്രോൾ എന്നിവയാണ് ഓല എസ് 1 ഇലക്ട്രിക് സ്കൂട്ടറിലെ പ്രധാന പ്രത്യേകത മാത്രമല്ല ഇവയ്ക്ക് 90 കിലോമീറ്റർ വരെ വേഗതയല്ല് ഇതിന് സഞ്ചരിക്കാൻ കഴിയും. ഒറ്റ ചാർജിൽ 121 കിലോമീറ്റർ വരെ സഞ്ചരിക്കാം എന്നതും മറ്റൊരു പ്രധാന സവിശേഷതയാണ്,
നോർമൽ, സ്പോർട്സ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളാണ് ഇതിനുള്ളത്.ഇനി എസ് 1 പ്രോയുടെ സവിശേഷതകൾ നോക്കിയാൽ അതും വ്യത്യസ്തമാണ്.എസ് 1 പ്രോ സാധാരണ എസ് 1 നെക്കാൾ വേഗതയുള്ളതായിരിക്കും. ഓല എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറിൽ 115 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യാൻ സാധിക്കും. മാത്രമല്ല ഒരു തവണ ചാർജ് ചെയ്താൽ 181 കിലോമീറ്റർ വരെ സഞ്ചരിക്കാം. നോർമൽ, സ്പോർട്സ്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ആണ് ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.